കൊടും ക്രിമിനലുകളെ ജീപ്പിലേക്കു വലിച്ചെറിഞ്ഞ് പോലീസ് അഭിമാനമായതിങ്ങനെ...

കേരള പോലീസ് ജീപ്പിലേക്ക് വലിച്ചെറിഞ്ഞ ക്രിമിനലുകള്‍ ഒരു മനസ്സാക്ഷിയും അര്‍ഹിക്കുന്നില്ല. ഒരു മാനുഷിക പരിഗണനയ്ക്കും, അഭിഭാഷകന്റെ മിടുക്കില്‍ സാധാരണക്കാരനന്യമാകുന്ന നിയമ പരിരക്ഷയ്ക്കും അവരെ വിട്ടുകൊടുക്കേണ്ടതില്ല. കൊടുംക്രിമിനലുകളായ പള്‍സര്‍ സുനിയെയും കൂട്ടാളിയേയും വലിച്ചിഴച്ച് ജീപ്പിലേക്ക് വലിച്ചെറിയുന്ന ഈ രംഗമെങ്കിലും ഒരു സാധാരണ മലയാളി ആഗ്രഹിച്ചതുതന്നെ. പോലീസിന്റെ അന്വേഷണ മികവിനെക്കുറിച്ചും, പ്രമുഖര്‍ വല പൊട്ടിച്ച് രക്ഷപ്പെടുന്നതിനെക്കുറിച്ചും നമുക്കിനിയും ചര്‍ച്ചചെയ്യാം. എന്നാല്‍ പ്രതിക്കൂട്ടില്‍നിന്ന് ബലം പ്രയോഗിച്ച് സുനിയെയും വിജേഷിനെയും പോലീസ് പിടികൂടിയത് നിയമവിരുദ്ധമാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ പരാതിയെ നമുക്കവഗണിക്കാം.
പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. പ്രതികളെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന ഈ പോലീസ് രീതി അന്വേഷണഘട്ടത്തിലും തുടരണം. സത്യം പുറത്തുകൊണ്ടുവരണം. ഗൂഢാലോചനയില്‍ എത്ര ഉന്നതനാണെങ്കിലും 'ഉടുമ്പിനെ പുകച്ചുപുറത്തു ചാടിക്കുന്നതുപോലെ പുറത്തുകൊണ്ടു വരണം'. കണ്ണീരൊഴുക്കാനും, മുദ്രാവാക്യം മുഴക്കാനും കാമറയ്ക്കുമുന്നില്‍ ഒരുപാടുപേരുണ്ട്. സത്യം തെളിയണമെന്നു പറഞ്ഞു വന്നവര്‍ക്ക് സിനിമാക്കാരെ തൊട്ടപ്പോള്‍ പൊള്ളുന്നതും കേരളം കണ്ടു.

സത്യം പുറത്തുകൊണ്ടുവരണമെന്ന് സര്‍വ്വശക്തിയും സംഭരിച്ചു വിളിച്ചുപറഞ്ഞ മഞ്ജുവാര്യറെയും രണ്ടു ദിവസമായി കാണാനില്ലായിരുന്നു. ഇതൊരു തിരക്കഥയാവാതിരിക്കട്ടെ. ഈ കീഴടങ്ങലും, മൊഴിയെടുക്കലും തട്ടിപ്പു നാടകമാകാതിരിക്കട്ടെ. പള്‍സര്‍ സുനിയിലൊതുക്കി ഈ കേസവസാനിപ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളം കത്തും. ഇത് പിണറായി വിജയന്റെ, ഇടതുപക്ഷത്തിന്റെ സത്യസന്ധത തെളിയിക്കാനുള്ള അവസരമാണ്. ഇവിടെ അന്വേഷണ അജണ്ട നിശ്ചയിക്കേണ്ടത് കമലും, മമ്മൂട്ടിയുമല്ല. സിനിമാ നിര്‍മ്മാതാക്കളല്ല. സ്വതന്ത്രമായ അന്വേഷണത്തിന് ആരും തടസ്സം നില്ക്കരുത്.

പിന്നില്‍ നടന്നു എന്നുപറയുന്ന ഭൂമിയിടപാടുകളും, പണമിടപാടുകളുമൊക്കെ കൃത്യമായി അന്വേഷിക്കണം. എത്ര പ്രമുഖരായാലും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. കേരളത്തിലെ മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടരുത്. ജീവിതത്തില്‍ സര്‍വ്വം തകര്‍ന്ന ഒരു പെണ്‍കുട്ടിയുടെ നിലവിളി നമുക്കുമുന്നിലുണ്ട്. ആക്രമിക്കപ്പെടുമ്പോള്‍ ഒരു മാനുഷിക പരിഗണനയും ലഭിക്കാത്ത, കിരാതമായ ബ്ലാക്‌മെയിലിംഗില്‍, പീഡനത്തില്‍ തളര്‍ന്നുപോയ പെണ്‍കുട്ടി. ആ നൊമ്പരം നമുക്കു മറക്കാന്‍ കഴിയില്ല. ആ പെണ്‍കുട്ടിക്കു ലഭിക്കാതെപോയ ഒരു നീതിയും ഈ ക്രിമിനലുകളുമര്‍ഹിക്കുന്നില്ല. കേരളം പ്രതീക്ഷയിലാണ്. നീതി അന്യമാകില്ല എന്ന പ്രതീക്ഷ. എല്ലാ ഗൂഢാലോചനയും പുറത്തുവരണമേ എന്ന പ്രാര്‍ത്ഥനയിലാണ്. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതു പോലീസും ഭരണകൂടവും.

https://www.facebook.com/Malayalivartha























