പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ പോലീസിനെ അഭിനന്ദിച്ച് സിനിമാ താരങ്ങള്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട് ആറു ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് മുഖ്യപ്രതി പള്‍സര്‍ സുനിയെ പൊലീസ് പിടികൂടിയത്. പള്‍സര്‍ സുനിയുടെ അറസ്റ്റില്‍ പൊലീസിനെ അഭിനന്ദിച്ച് സിനിമാപ്രവര്‍ത്തകരും താരങ്ങളും രംഗത്തെത്തി. കീഴടങ്ങനാനെത്തിയ സുനിയേയും വിജീഷിനെയും കോടതിയിലെ പ്രതിക്കൂട്ടില്‍നിന്നാണ് മഫ്തിയിലും യൂണിഫോമിലുമുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. നടിക്കു നേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് മഞ്ജു വാര്യര്‍. പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നും മഞ്ജു പ്രതികരിച്ചു.
കേരളാ പൊലീസിനൊപ്പം ഞങ്ങള്‍ നില്‍ക്കുമെന്ന് നിവിന്‍ പോളി പ്രതികരിച്ചു. ഞങ്ങള്‍ സുഹൃത്തുക്കളെല്ലാം സന്തോഷത്തിലാണ്. നന്ദി കേരള പൊലീസ്, ഇനി ലഭിക്കേണ്ടത് നീതിയാണെന്ന് പറഞ്ഞ് നവ്യാ നായര്‍.
കേരള പൊലീസിന് അഭിനന്ദനങ്ങള്‍. അവനെ രക്ഷപ്പെടാന്‍ അനുവദിക്കരുത്. ഇങ്ങനെയൊരു ക്രൂരനായ ക്രിമിലന് വേണ്ടി ദയവ് ചെയ്ത് ആരും മനുഷ്യാവകാശനിയമം പറഞ്ഞ് വരരുത്. സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ രാഷ്ട്രീയപരമായോ സൈദ്ധാന്തികമായോ ഒരു പരിഗണനയും നല്‍കരുത്. ഇപ്പോള്‍ അതിനുള്ള സമയമല്ലെന്നും അനൂപ് മേനോന്‍.
പള്‍സര്‍ സുനി കസ്റ്റഡിയിലായി. ഇതായിരുന്നു പ്രധാന പ്രശ്‌നം. ഇതിനായാണ് എന്റെ സുഹൃത്ത് കേസ് നല്‍കിയതും എല്ലാം തുറന്നു പറഞ്ഞതും. അവള്‍ക്ക് വേണ്ടതും ഇതായിരുന്നു. ഇനി നമുക്ക് ലഭിക്കേണ്ട ഉത്തരങ്ങള്‍ക്കായി കാത്തിരിക്കാമെന്ന് റിമാ കല്ലിങ്കല്‍ പ്രതികരിച്ചു.
ആ നിമിഷം വളരെ ഇഷ്ടപ്പെട്ടു. കേരള പൊലീസിനെ ആത്മാര്‍ഥമായി അഭിനന്ദിക്കുന്നു. അവരെ കൂടുതല്‍ വിശ്വസിക്കുന്നു.
പള്‍സര്‍ സുനിയെ പിടിക്കാന്‍ പൊലീസിന് കുറച്ച് താമസം നേരിട്ടെങ്കിലും പിടിച്ചതില്‍ സന്തോഷമുണ്ട്. ഇത്രയും വിവാദമായ കേസ് ആയതുകൊണ്ടു മാത്രമാണ് ഇപ്പോള്‍ ഇത്രയെല്ലാം നടന്നത്. എല്ലാ കേസുകളിലും ഇത്രയും കൃത്യതയും വേഗവും ആവശ്യമാണ്. പൊലീസിന്റെ അന്വേഷണ രീതികള്‍ക്ക് എന്തെങ്കിലും തരത്തിലുളള തടസ്സങ്ങളുണ്ടാകുന്നുവെങ്കില്‍ അത് പരിഹരിക്കണം. പൊലീസ് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പൊലീസിന് അന്വേഷണത്തിനുളള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് പാര്‍വ്വതി.
വൈകിയെങ്കിലും പ്രതിയെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്ന് വിനയന്‍. ആക്രമണത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. അത് എന്താണെന്ന് പ്രതിയെ ചോദ്യം ചെയ്ത് തെളിയിക്കണം. അയാള്‍ അത് പറഞ്ഞില്ലെങ്കില്‍ കൂടി എങ്ങനെയെങ്കിലും ചോദ്യം ചെയ്ത് അത് പുറത്തുകൊണ്ടുവരണം. പള്‍സര്‍ സുനി ഇത്രയും ദിവസം രക്ഷപ്പെട്ട് നടന്ന അവസ്ഥ ഇനി ഒരിക്കലും ഉണ്ടാകരുത്. ആ പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണം. പ്രതിയെ പിടികൂടിയത് വളരെ നല്ല കാര്യമായാണ് കാണുന്നത്. ഇനി എല്ലാം കാത്തിരുന്ന് കാണാം. പൊലീസ് എങ്ങനെയായാലും പ്രതിയെ കസ്റ്റഡിയില്‍ എടുത്തല്ലോ. ഇനിയെല്ലാം കാലം തെളിയിക്കട്ടെ.
https://www.facebook.com/Malayalivartha























