പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്

പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ്. ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദനാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ഉമ്മന്‍ചാണ്ടിയെ നാലാം പ്രതിയാക്കിയാണ് വിജിലന്‍സ് കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്.
കമ്ബനിക്ക് വേണ്ടി മുന്‍ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പ് ഫയല്‍ പൂഴ്ത്തിയെന്നും, കമ്ബനിക്ക് വേണ്ടി ഒത്താശ ചെയ്തുവെന്നുമാണ് കേസ്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പ് ആറ് മാസം പൂഴ്ത്തിവെച്ചെന്നും വിജിലന്‍സിന്റെ കുറ്റപ്പത്രത്തിലുണ്ട്. ഇക്കാലയളവില്‍ പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിച്ചു.
ജലവിഭവ വകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് പുറമ്പോക്കില്‍ നിന്ന് പൈപ് ലൈന്‍ മാറ്റിസ്ഥാപിച്ചത്. പുറമ്പോക്കല്ലെന്ന് ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷണ്‍ ഫയലില്‍ കുറിച്ചെന്നും, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി ഇത് അംഗീകരിച്ചെന്നും എഫ്‌ഐആറിലുണ്ട്.
ജല അതോറിറ്റി മുന്‍ എക്‌സിക്യൂട്ടീവ് എന്‍ജീനിയര്‍മാരായ ആര്‍ സോമശേഖരന്‍, എസ് മധു എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ മൂന്നാം പ്രതിയും, ഫല്‍റ്റുടമ ടിഎസ് അശോക് അഞ്ചാം പ്രതിയുമാണ്. പാറ്റൂരിലെ ജലവിഭവ വകുപ്പിന്റെ ഭൂമി ഫല്‍റ്റ് നിര്‍മ്മാണ കമ്ബനി കയ്യേറുകയും, മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും, ചീഫ് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും ഇതിന് ഒത്താശ ചെയ്‌തെന്നുമായിരുന്നു കേസ്.
https://www.facebook.com/Malayalivartha























