നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി

നടിക്കെതിരായ ആക്രമണം ക്വട്ടേഷനല്ലെന്ന് പള്‍സര്‍ സുനി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പറഞ്ഞതായി റിപ്പോര്‍ട്ട്. നടിയില്‍ നിന്നും പണം തട്ടുകമാത്രമായിരുന്നു ലക്ഷ്യമെന്നാണ് പള്‍സര്‍ സുനി പോലീസിനോട് ആദ്യഘട്ടത്തില്‍ പറഞ്ഞത്. ഉന്നതരുടെ ഇടപെടലില്ലെന്നും സുനി ചോദ്യംചെയ്യലില്‍ പറഞ്ഞെന്നാണ് ആലുവ പോലീസ് ക്ലബില്‍ നിന്നും ലഭിക്കുന്ന സൂചന. വിശദമായ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി പള്‍സര്‍ സുനിയെയും വിജേഷിനെയും നാളെ കോടതിയില്‍ ഹാജറാക്കി ജാമ്യത്തില്‍ വാങ്ങും. അതേ സമയം പള്‍സര്‍ സുനി നടത്തിയ നീക്കങ്ങള്‍ ദുരൂഹമാണെന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. വെള്ളിയാഴ്ച രാത്രി നടിയെ ആക്രമിച്ച ശേഷം സുനിയും കൂട്ടാളികളും കൊച്ചിയുടെ പരിസര മേഖലകളില്‍ തന്നെയാണ് തങ്ങിയത്.
ഇതാണ് പോലീസിനെ പ്രധാനമായും കുഴയ്ക്കുന്നത്. സംഭവം നടന്ന ശേഷം സംവിധായകന്റെ വീട്ടില്‍ അഭയംപ്രാപിച്ച നടി അധികം വൈകാതെ തന്നെ പോലീസില്‍ പരാതിയും നല്‍കി. ഉടന്‍ തന്നെ നടപടി സ്വീകരിച്ച പോലീസ് പ്രതിയുടെ മൊബൈലിലേക്ക് നിര്‍മാതാവ് ആന്റോ ജോസഫിന്റെ ഫോണില്‍ നിന്നും വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ കെണി മനസിലാക്കിയ പ്രതികള്‍ മൊബൈല്‍ ഓഫ് ചെയ്ത് ഒളിവില്‍ പോവുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി സംഭവം നടന്ന ശേഷം ഒളിവില്‍ പോയ പ്രതികള്‍ ശനിയാഴ്ച രാത്രി അഭിഭാഷകന്റെ വീട്ടില്‍ എത്തി കേസില്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കി. ഈ സമയമത്രയും പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചുവെന്നും വാഹന സൗകര്യം എവിടെ നിന്ന് ലഭിച്ചുവെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. ശനിയാഴ്ച പകല്‍ പ്രതികള്‍ അമ്ബലപ്പുഴയിലെ സുഹൃത്തിന്റെ അടുത്ത് പണത്തിന് വേണ്ടി എത്തിയിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു. പണം ലഭിക്കാതെ വന്നതോടെ കായംകുളത്ത് എത്തി മാല പണയംവച്ച് സുനി പണം സംഘടിപ്പിച്ചു. തുടര്‍ന്നാണ് കൊച്ചിയില്‍ എത്തി അഭിഭാഷകനെ കണ്ടത്. അഭിഭാഷകനെ കണ്ട രാത്രി തന്നെ ഇവര്‍ ടാക്‌സി മാറി മാറി കയറി കോയന്പത്തൂരിലേക്ക് കടക്കുകയായിരുന്നു. ഇതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി മാര്‍ച്ച് രണ്ടിലേക്ക് മാറ്റിയതോടെ കീഴടങ്ങാതെ മറ്റ് വഴിയില്ലാതെയായി. കോയന്പത്തൂരില്‍ നിന്നും തമിഴ്‌നാട് ചുറ്റി തിരുവനന്തപുരത്ത് എത്തി ബുധനാഴ്ച കീഴടങ്ങാന്‍ പ്രതികള്‍ ശ്രമിച്ചുവെന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.
ഇവര്‍ കീഴടങ്ങുന്നതിന് മുന്നോടിയായി അഭിഭാഷക തിരുവനന്തപുരത്ത് എത്തുകയും ചെയ്തിരുന്നു. അഭിഭാഷകയുടെ നീക്കങ്ങള്‍ മനസിലാക്കി പോലീസ് തിരുവനന്തപുരത്തെ കോടതികളില്‍ നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്ന് കൊച്ചിയിലെ കോടതിയില്‍ കീഴടങ്ങാന്‍ സുനിയും ബിജീഷും എത്തിയത്.
https://www.facebook.com/Malayalivartha
























