നടിയെ ആക്രമിച്ച സംഭവം; അറസ്റ്റിലായ പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. നടിയെ തട്ടിക്കൊണ്ടുപോയ വഴികളിലൂടെ പൊലീസ് സുനിയുമായി സഞ്ചരിച്ചു. മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞസ്ഥലത്തും പൊലീസ് പരിശോധന നടത്തി. എന്നാല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം, സംഭവം ക്വട്ടേഷനല്ലെന്നും താന്‍ തന്നെ ആസൂത്രണം ചെയ്തതാണെന്നും ചോദ്യംചെയ്യലില്‍ സുനി പറഞ്ഞു. എന്നാല്‍ ഇത് പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. നടിയെ ഭീഷണിപ്പെടുത്താന്‍ വേണ്ടിയാണ് ക്വട്ടേഷനെന്ന് പറഞ്ഞതെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് തട്ടിക്കൊണ്ടുപോയതെന്നും സുനി മൊഴി നല്‍കി. താന്‍ വളരെ മൃഗീയമായി നടിയെ ഉപദ്രവിച്ചുവെന്നും സുനി പൊലീസിനോട് പറഞ്ഞു. മുന്‍പ് അഞ്ചു നടിമാരെ ഇത്തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്തിട്ടുണ്ടെന്നും സുനി വെളിപ്പെടുത്തി.
സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളെന്നും സുനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. കേസില്‍ ഇതുവരെ പിടിയിലായ മാര്‍ട്ടിന്‍, വടിവാള്‍ സലീം, പ്രദീപ്, വിജീഷ് തുടങ്ങിയവരെ ഒറ്റക്കും കൂട്ടായുമാണ് ചോദ്യം ചെയ്യുന്നത്. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എഡിജിപി ബി. സന്ധ്യ, ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപ്, മധ്യമേഖല ഐജി പി. വിജയന്‍, റൂറല്‍ എസ്പി എ.വി ജോര്‍ജ്, എറണാകുളം ഡെ. കമീഷണര്‍ യതീഷ് ചന്ദ്ര, ആലുവ ഡിവൈഎസ്പി ബാബുകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.
https://www.facebook.com/Malayalivartha
























