ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്ര വിലക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റ്

ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ക്ക് വിലക്കില്ലെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമീഷണറേറ്റ്. എറണാകുളം പാനായിക്കുളം സ്വദേശിനി പി.എസ്. സുഫൈറ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെവി പുറത്ത് കാണുന്നില്ലെന്ന കാരണം പറഞ്ഞ്, ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോ പതിച്ച െ്രെഡവിങ് ലൈസന്‍സ് അപേക്ഷകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നിരസിക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ലൈസന്‍സ് അപേക്ഷകളിലെ ഫോട്ടോ സംബന്ധിച്ച് ഇത്തരം ഒരു നിര്‍ദേശവും പുറത്തിറക്കിയിട്ടില്ലെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കുന്നു.
മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ ലൈസന്‍സ് അപേക്ഷകളില്‍ ശിരോവസ്ത്രം ധരിച്ച ഫോട്ടോ പരിഗണിക്കില്ലെന്ന് പറയുന്നില്ല. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഉത്തരവാദിത്തം അതത് ഉദ്യോഗസ്ഥര്‍ക്ക് മാത്രമായിരിക്കുമെന്നും കമീഷണറേറ്റ് വ്യക്തമാക്കി. പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ പതിക്കുന്ന ഫോട്ടോ സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സ്വീകാര്യമായ ഫോട്ടോ സംബന്ധിച്ച് സചിത്ര വിശദീകരണം ഇതിലുണ്ട്.
വിശ്വാസപരമായ കാരണങ്ങളാല്‍ ശിരോവസ്ത്രം ധരിച്ചെടുത്ത ഫോട്ടോകള്‍ പാസ്‌പോര്‍ട്ട് അപേക്ഷകളില്‍ സ്വീകാര്യമാണെന്ന് കൃത്യമായി പറയുന്നുമുണ്ട്. എന്നാല്‍, ഗതാഗതവകുപ്പ് ഇത്തരം മാര്‍ഗനിര്‍ദേശം ഇതുവരെ പുറത്തിറക്കിയിട്ടില്ല. അപേക്ഷയിലെ തുടര്‍ നടപടികള്‍ സങ്കീര്‍ണമാക്കുമെന്ന് ഭയന്ന് പലരും ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്യാറില്ല.
https://www.facebook.com/Malayalivartha
























