രണ്ട് സിറ്റിംഗ് എംപിമാര്‍ ഔട്ട്... ശ്വേതമേനോന്‍ പീതാംബരക്കുറുപ്പിനേയും കസ്‌തൂരി രംഗന്‍ പിടി തോമസിനേയും പുറത്താക്കി

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് സീറ്റിംഗ് എം പിമാര്‍ക്ക് സീറ്റില്ല. പി.ടി തോമസ്, പീതാംബരക്കുറുപ്പ് എന്നിവരാണ് കളത്തിനു പുറത്തായത്.
പീതാംബരക്കുറുപ്പാകട്ടെ ശ്വേത കേസിലാണ് ഔട്ടായത്. പി.ടി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം വെള്ളത്തിലായത് കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. അതേസമയം തൃശൂര്‍. ചാലക്കുടി സീറ്റുകളില്‍ നോട്ടമിട്ട് പിടി തോമസ് മുന്നോട്ടു നീങ്ങുന്നുണ്ട്.
ഡീന്‍ കുര്യാക്കോസ്, റ്റി.സിദ്ദിഖ് , ബിന്ദുകൃഷ്‌ണ, ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവര്‍ക്ക് സീറ്റ് നല്‍കുന്നതിനു വേണ്ടിയാണ് സിറ്റിംഗ് എം.പിമാരെ മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. വനിതകള്‍ക്കും യുവജനങ്ങള്‍ക്കും സീറ്റ് നല്‍കണമെന്നത് രാഹുല്‍ ഗാന്ധിയുടെ നയമാണ്. ഇതിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ആരോപണ വിധേയരായ എംപിമാര്‍ക്കെല്ലാം കോണ്‍ഗ്രസ് സീറ്റ് നല്‍കിയിട്ടുണ്ട്. ശശിതരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.സി വേണുഗോപാല്‍ തുടങ്ങിയവരാണ് അവര്‍. ശശിതരൂര്‍ സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലും കൊടുക്കുന്നിലും വേണുഗോപാലും സരിതകേസിലുമാണ് ആരോപണ വിധേയരായത്.
കൊടിക്കുന്നിലിനും വേണുഗോപാലിനും വിജയം അനായാസമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹൈക്കമാന്റ് ഇതൊന്നും കണ്ട മട്ടില്ല. യുഡിഎഫ് പാനലിലുളള ചില സ്ഥാനാര്‍ത്ഥികളെ കണ്ടാല്‍ ഇടതിന്റെ വിജയം ഉറപ്പിക്കുകയാണോ ലക്ഷ്യമെന്നു തോന്നിപോകും. അതേസമയം കേരള കോണ്‍ഗ്രസ് ജയിക്കാന്‍ സാധ്യതയുള്ള ഇടുക്കി സീറ്റ് നല്‍കാതെ അവരെ അവഗണിക്കുകയും ചെയ്‌തു. ജോസഫ് പക്ഷം എതിരായി നിന്നാല്‍ കോണ്‍ഗ്രസിന്റെ വിജയം ഇടുക്കിയില്‍ പ്രയാസകരമാകും. അതേസമയം ഡീന്‍കുര്യാക്കോസിനെ തറപറ്റിക്കാന്‍ കേരള കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും കേള്‍ക്കുന്നു. ഡീന്‍ കുര്യാക്കോസുമായി കേരള കോണ്‍ഗ്രസിലെ ഒരു നേതാവ് ഒഴികെ ബാക്കിയെല്ലാവരും നല്ല ബന്ധത്തിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha