Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്


ചൂട് കൂടുന്നു; യുവി ഇൻഡക്സ് അപകടകരമായ നിലയിൽ: 18-ന് തിരുവനന്തപുരത്ത് ലഘുമഴയ്ക്ക് സാധ്യത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസ് സുപ്രീം കോടതിയിലേക്ക്; മുൻകൂർ ജാമ്യത്തിനെതിരെ പരാതിക്കാരി...


എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി എംവി ജയരാജനെ നിയമിക്കാന്‍ തീരുമാനം

05 MARCH 2017 10:19 AM IST
മലയാളി വാര്‍ത്ത

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തീരുമാനിച്ചു. അടുത്ത ദിവസം തന്നെ നിയമന ഉത്തരവ് പുറത്തിറങ്ങും. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാന ചുമതലക്കാരി അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ്. എസ് എം വിജയാനന്ദ് ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിക്കുമ്പോള്‍ നളിനി നെറ്റോ ചീഫ് സെക്രട്ടറിയാകും. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കരുത്ത് ചോരാന്‍ സാധ്യതയുളല്‍തിനാലാണ് അതിശക്തനായ സിപിഐഎമ്മുകാരനെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നത്.

നിലവില്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാണ് എംവി ജയരാജന്‍. പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശനാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫിലെ നിലവിലെ സംസ്ഥാന സമിതി അംഗം. ഇതിനൊപ്പമാണ് എംവി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്നത്. എം ശിവശങ്കരനാണ് ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയില്‍ മുഖ്യമന്ത്രിയുടെ നിലവിലുള്ള പ്രൈവറ്റ് സെക്രട്ടറി. ഐടി സെക്രട്ടറികൂടിയാണ് ശിവശങ്കരന്‍. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഈ മാസം 31 ന് വിരമിക്കും. ഇതോട നളിനി നെറ്റോ പുതിയ ചീഫ് സെക്രട്ടറിയാകും. ഈ സാഹചര്യത്തിലാണ് ജയരാജനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏല്‍പ്പിക്കുന്നത്. നളിനി നെറ്റോ പോകുന്നതോടെ മറ്റ് വകുപ്പുകളില്‍ ഏകോപനം ഉണ്ടാകണം എന്നതിനാലാണ് ജയരാജനെ നിയമിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പ്രൈവറ്റ് സെക്രട്ടറിയായി എസ് രാജേന്ദ്രനെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായി കെഎന്‍ ബാലഗോപാലിനെയും നിയോഗിച്ചിരുന്നു. ബാലഗോപാല്‍ രാജ്യസഭയിലേക്ക് പോയപ്പോള്‍ സംസ്ഥാന സമിതി അംഗമായ സിപി നാരായണനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി. ഇകെ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ പി ശശിയായിരുന്നു പൊളിറ്റിക്കല്‍ സെക്രട്ടറി. ഒന്‍പതു മാസമായി ഭരണം ഇഴഞ്ഞു നീങ്ങുകയാണെന്ന വിമര്‍ശനം സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിലും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയാക്കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ധാരണയായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പൊലീസുകാരുടെ ശ്രമം കാറ്റില്‍ പറത്തി സമീന 'തൊണ്ടിമുതല്‍' ക്ലോസറ്റില്‍ ഒഴുക്കി  (4 hours ago)

മണപ്പുറം ഫിനാന്‍സിന്റെ പ്രൊമോട്ടര്‍ ആയി ഇനി അമേരിക്കന്‍ കമ്പനി  (4 hours ago)

പിണറായി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍  (4 hours ago)

രണ്ട് മണിക്കൂര്‍ പറന്ന ശേഷം എയര്‍ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

അമ്മ സുഹൃത്തിനൊപ്പം മറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തുന്നതിനിടെ 3 വയസുകാരന് ദാരുണാന്ത്യം  (5 hours ago)

പാകിസ്ഥാനെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ  (5 hours ago)

പ്രേം കുമാറിനെ അനുനയിപ്പിക്കാന്‍ സിപിഐഎം  (5 hours ago)

ബംഗ്ലദേശിലെ സത്യപ്രതിജ്ഞച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ല  (6 hours ago)

പാക്കിസ്ഥാനെതിരെ 176 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ  (7 hours ago)

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുമെന്ന വാദങ്ങളെ തള്ളി ഇന്ത്യ  (7 hours ago)

പൊലീസുകാരനെ ആക്രമിച്ച സംഭവം; രൂക്ഷ വിമര്‍ശനവുമായി പൊലീസ് അസോസിയേഷന്‍  (7 hours ago)

ദൈവം തന്നു ദൈവം ഉപയോഗിച്ചു ദൈവം എടുത്തു...!ആലിനെ നോക്കി മരവിച്ചിരുന്ന് അമ്മ...! മാലാഖയെ കാണാൻ അവരും  (7 hours ago)

സ്വര്‍ണം അയ്യപ്പ സംഗമം. യുവതി പ്രവേശന വിധി. എല്ലാം കൊണ്ടും മേളം. ഈ മാസം നിര്‍ണായകം.  (7 hours ago)

പ്രധാനമന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് ആലിനിനെ യാത്രയാക്കാനെത്തി സുരേഷ് ഗോപി  (7 hours ago)

വിശ്വാസ കാര്യങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (7 hours ago)

Malayali Vartha Recommends