Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്തു ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി; പീഡനത്തിനുശേഷം ശ്വാസം മുട്ടിച്ചുകൊന്നു; വാളയാറില്‍ നടന്നത് കേരളത്തെ ഞെട്ടിയ്ക്കുന്ന കൊടും ക്രൂരത

08 MARCH 2017 11:32 AM IST
മലയാളി വാര്‍ത്ത

വാളയാറിലെ കുരുന്നുകള്‍ക്ക് ഏല്‍ക്കേണ്ടിവന്നത് ക്രൂരമായ പീഡനങ്ങള്‍. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തതായി പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചു. മൂത്ത സഹോദരിയും ക്രൂരമായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു. രണ്ടു പേരുടേയും ശരീരത്തിലും മുറിവുകളുള്ളതായി ഡോക്ടര്‍ പോലീസിന് മൊഴി നല്‍കിയട്ടുണ്ട്. പീഡനത്തിനുശേഷം ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്നാണ് പോലീസ് നിഗമനം. മുത്ത പെണ്‍കുട്ടിയുടെ മരണം കഴുത്തില്‍ ബലാമായ കുരുക്ക് മുറുകിയാണ് മരണമെന്ന് വ്യക്തമാക്കുന്നുണ്ട്.

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന സമയത്ത് വീട്ടിലെത്തിയ സംഘമാണ് ഒമ്പതും പതിനൊന്നും വയസുള്ള കുട്ടികളെ ലൈംഗീക പീഡനത്തിനിരയാക്കിയത്. പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചിരുന്നെങ്കിലും കുടുംബത്തെ അവഹേളിക്കുന്ന തരത്തിലാണ് പേലീസ പ്രചരണം നടത്തിയത്.


വാളയാറിലെ സഹോദരിമാരുടെ മരണം കൊലപാതകമെന്ന് മാതാവ് ആവര്‍ത്തിച്ചു, കുട്ടികള്‍ ആത്മഹത്യ ചെയ്യില്ലെന്നു അമ്മ ഭാഗ്യവതി പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ആരാണെന്നോ കാരണമോ അറിയില്ല. സംശയങ്ങള്‍ പൊലീസിനെ അറിയിച്ചെന്നും മാതാവ് പറഞ്ഞു.


അതേസമയം, വാളയാറില്‍ സഹോദരിമാരായ രണ്ടു കുട്ടികള്‍ മരിച്ച കേസില്‍ പ്രതികള്‍ അഞ്ചുപേരെന്ന് സൂചന. കുട്ടികളുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളിലൊരാള്‍ മൊബൈലില്‍ ചിത്രങ്ങളെടുത്തതായും തെളിവു ലഭിച്ചു.

കുട്ടികള്‍ ക്രൂരമായരീതിയില്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശരിവയ്ക്കുന്നതാണ് കസ്റ്റഡിയിലുളളവരുടെ മൊഴികള്‍. പലരും പല സാഹചര്യങ്ങളില്‍ നിരവധി തവണ രണ്ടുകുട്ടികളെയും പീഡനത്തിനിരയാക്കി. പ്രതികളിലൊരാള്‍ ഇളയകുട്ടിയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി. കുട്ടികളുടെ അമ്മയുടെ ബന്ധുവായ യുവാവ് ഉള്‍പ്പെടെ കല്ലന്‍കാട് സ്വദേശികളായ മൂന്നു പേരും പ്രദേശത്തു താമസിക്കുന്ന ചേര്‍ത്തല സ്വദേശിയുമാണു കസ്റ്റഡിയിലുള്ളത്. മൂത്തകുട്ടിയെ ബന്ധു പീഡിപ്പിച്ചതായുളള അമ്മയുടെ മൊഴിയും കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ മൂത്ത കുട്ടി മരിച്ച ദിവസം തുണി കൊണ്ടു മുഖം മറച്ച രണ്ടു പേര്‍ വീട്ടില്‍നിന്ന് ഇറങ്ങി പോകുന്നതു കണ്ടതായി ഇളയ സഹോദരി പൊലീസിനു മൊഴി നല്‍കിയിരുന്നു.


പക്ഷേ പൊലീസ് തുടര്‍ അന്വേഷണം നടത്തിയില്ല. അന്വേഷണത്തിലെ വീഴ്ച കണക്കിലെടുത്ത് പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഒറ്റമുറി വീട്ടിലെ കട്ടിലിനു മുകളില്‍ കസേരയിട്ടു കയറി ഇളയ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നത് ആരും വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ കൊലപാതക സാധ്യത തളളിക്കളയാനുമാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (5 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (5 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (5 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (6 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (6 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (6 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (6 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (6 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (6 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (6 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (7 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends