ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ടത് നിയമവിരുദ്ധമെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐ അഭിപ്രായപ്പെട്ടു

ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിട്ടത് നിയമ വിരുദ്ധമാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ അഭിപ്രായപ്പെട്ടു. പിണറായി ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ നിലപാട് വ്യക്തമാക്കിയത്.
സി.ബി.ഐയുടെ ഹര്‍ജിയില്‍ ഇന്ന് ഉച്ചതിരിഞ്ഞാണ് വാദം തുടങ്ങിയത്. സി.ബി.ഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗരാജാണ് ഹാജരായത്. റിവിഷന്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സി.ബി.ഐ വാദത്തിലും ഉന്നയിക്കുന്നത്.
തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതി തയ്യാറായില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി. സാക്ഷി മൊഴികളോ തെളിവുകളോ പരിഗണിക്കാതെയാണ് കേസില്‍ പ്രതികളെ വെറുതെ വിട്ടതെന്ന് സി.ബി.ഐ അഭിഭാഷകന്‍ വ്യക്തമാക്കി. പ്രതികളുടെ വാദങ്ങള്‍ അതേപടി അംഗീകരിച്ച് കോടതി ഉത്തരവ് ഇറക്കുകയായിരുന്നെന്നും സി.ബി.ഐ കുറ്റപ്പെടുത്തി.
അഴിമതി നിരോധന നിയമത്തിന് വിരുദ്ധമാണ് കോടതി നടപടിയെന്ന് സി.ബി.ഐ കുറ്റപ്പെടുത്തി. വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്നും വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























