ജാതിപ്പേര് വിളിച്ചാക്ഷേപം: ലക്ഷ്മിനായര്‍ക്ക് എതിരെ തെളിവുമായി പൊലീസ്

വിദ്യാര്‍ത്ഥിയെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ച കേസില്‍ തിരുവനന്തപുരം ലോ അക്കാദമി മുന്‍പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ പോലീസ് ഹൈക്കോടതിയില്‍. പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി ഇതുവരെ ശേഖരിച്ച തെളിവുകളില്‍ കാണുന്നതായി പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ. ബൈജു അറിയിച്ചു. കേസിനെതിരെ ലക്ഷ്മി നായര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം.
23 സാക്ഷികളുടെ മൊഴിയെടുത്തു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം വേണം. പരാതിക്കാരന്റെ ജാതി സര്‍ട്ടിഫിക്കറ്റ് പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു. കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്നു മറ്റൊരു കേസില്‍ പൊലീസ് വിശദീകരിച്ചിട്ടുണ്ട്.

https://www.facebook.com/Malayalivartha


























