അനന്തപുരി യാഗശാലയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം, ഭക്ത സഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഒരേ സ്വരം അമ്മേ നാരായണ ദേവീ നാരായണ... എല്ലാ വീഥികളും ആറ്റുകാലിലേക്ക്

സ്ത്രീലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലക്ക് ഇനി മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നാടും നഗരവും ഉത്സവത്തിമിര്‍പ്പിലാണ്. ഭക്ത സഹസ്രങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയരുന്നത് ഒരേ സ്വരം അമ്മേ നാരായണ ദേവീ നാരായണ എല്ലാ വീഥികളും ആറ്റുകാലിലേക്ക്. ശക്തി സ്വരൂപിണിയായ ആറ്റുകാലമ്മയുടെ ഇക്കൊല്ലത്തെ പൊങ്കാല വിണ്ടും ഒരു ചരിത്ര സംഭവമാക്കി മാറ്റാനുളള തയ്യാറെടുപ്പിലാണ് ഭക്ത സഹസ്രങ്ങള്‍.
അമ്മയെ ഒന്നു വന്ദിക്കാനും ആ പുണ്യഭൂമിയില്‍ പൊങ്കാലയിട്ടു നിര്‍വൃതിയടയാനും വൃതശുദ്ധിയോടെ മങ്കമാര്‍ തയ്യാറായിക്കഴിഞ്ഞു. ഭക്തിപാരവശ്യത്തിന്റെ പരകോടിയില്‍ ഓരോ കൊല്ലവും ആറ്റുകാലമ്മയുടെ നടയിലെത്തി പൊങ്കാലയിടുന്നവര്‍ യാതനകളും കഷ്ടതകളും പൊങ്കാലതര്‍പ്പണത്തിലൂടെ മാറ്റിതരുന്ന ശക്തിസ്വരൂപിണിക്ക് പ്രണാമമര്‍പ്പിച്ചാണ് മടങ്ങുന്നത്. നഗരവീഥികളിലെല്ലാം പൊങ്കാല അടുപ്പുകള്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
വസ്ത്ര വ്യാപാര ശാലകളിലാണ് തിരക്കേറയും. പൊങ്കാല സാരിയും, പൊങ്കാല കലങ്ങളും സമ്മാനങ്ങളുമായതോടെ സ്ത്രീഭക്തരുടെ തിരക്കാണ്. ഇന്നലെ മണിക്കൂറുകള്‍ നീണ്ട ക്യൂവാണ് ദര്‍ശനത്തിന് അനുഭവപ്പെട്ടത്. കുത്തിയോട്ടബാലന്മാരെ കാണാനും അമ്മയുടെ അനുഗ്രഹം വാങ്ങാനുമെത്തുന്ന ഭക്തജന പ്രവാഹമായിരുന്നു ആറ്റുകാലില്‍.
https://www.facebook.com/Malayalivartha


























