പ്രതിപക്ഷ നേതാവ് പരാജയപ്പെടുന്നിടത്ത് വി. എസ്. താരമാകുന്നതിങ്ങനെ...

വാളയാര്‍ പീഡനം വി.എസ് അച്യുതാനന്ദന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ വീട്ടിലെത്തി. പ്രതിപക്ഷ നേതാവും പോലീസ് മേധാവികളും എല്ലാവരും കൈ ഒഴിഞ്ഞപ്പോള്‍ ഈ കുടുംബത്തിന് ആശ്വസവാക്കുകളും സഹായവുമായി രംഗത്തെത്തിയത് വി. എസ് മാത്രം...
വാളയാറില്‍ സഹോദരിമാര്‍ പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ ആരോപിച്ചു. നീതികേട് കാണിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വാളയാര്‍ അട്ടപ്പള്ളത്തു മരിച്ച പതിമൂന്നും ഒന്‍പതും വയസ്സുള്ള സഹോദരിമാര്‍ പലവട്ടം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പൊലീസിന് എതിരെ നടപടി വേണമെന്ന് വിഎസ്. സംഭവത്തില്‍ പോലീസ് പ്രതികള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നുവെന്നാണ് അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തിനു വിധേയായി ജീവനൊടുക്കിയപ്പോള്‍ ദുരൂഹമരണമായി കേസ് അവസാനിപ്പിക്കുകയാണു ചെയ്തത്. കുറ്റക്കാരെ അപ്പോള്‍ തന്നെ പിടികൂടിയിരുന്നുവെങ്കില്‍ ഇളയ കുട്ടിയുടെ മരണം ഒഴിവാക്കാന്‍ കഴിയുമായിരുന്നു.
കേസില്‍ പ്രതികള്‍ക്ക് വേണ്ടിയാണ് പൊലീസ് പ്രവര്‍ത്തിച്ചത്. പ്രതികളുമായി ചേര്‍ന്ന് നേട്ടമുണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും വി.എസ് പറഞ്ഞു. പെണ്‍കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാവിലെ പതിനൊന്ന് മണിയോടെ പെണ്‍കുട്ടികളുടെ വീട്ടിലെത്തിയ വി.എസ് 15 മിനിട്ടോളം അവിടെ ചെലവഴിച്ചു. മാതാപിതാക്കളുമായി സംസാരിച്ച അദ്ദേഹം അവരെ ആശ്വസിപ്പിച്ചു.
https://www.facebook.com/Malayalivartha


























