കല്‍പ്പറ്റ പീഡനക്കേസില്‍ പി.വി.എസ്. ആശുപത്രിയുടെ പേരുപറഞ്ഞ് ദേശാഭിമാനി വാര്‍ത്ത

മാതൃഭൂമി ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളും പനമരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സിജോ ജോര്‍ജ് പീഡിപ്പിച്ച വാര്‍ത്തയില്‍ 'പ്രമുഖ ആശുപത്രി' എന്നു റിപ്പോര്‍ട്ടു ചെയ്തപ്പോള്‍ ഒരുപടികൂടി കടന്ന് പി.വി.എസ്. ആശുപത്രിയുടെ പേരുപറഞ്ഞ് ദേശാഭിമാനി. സോഷ്യല്‍ മീഡിയയില്‍ മാധ്യമങ്ങള്‍ക്കിത് പൊങ്കാലക്കാലമാണ്. എവിടെയും 'പ്രമുഖന്മാർ' 'പ്രമുഖ ആശുപത്രി', 'പ്രമുഖ സിനിമാതാരം' തുടങ്ങിയ വാര്‍ത്തകള്‍ക്കിടയില്‍ ദേശാഭിമാനിയുടെ പേരു വെളിപ്പെടുത്തല്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങളും മുന്നില്‍ക്കണ്ടുതന്നെ. കൊട്ടിയൂര്‍ പീഡനക്കേസില്‍ പോക്സെ നിയമപ്രകാരം ക്രിസ്തുരാജ ആശുപത്രി അഡ്മിനിസ്ട്രേറ്ററെയും, ഗൈനക്കോളജിസ്റ്റിനെയും, പീഡിയാട്രീഷ്യനെയും പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നത് ഏറെ വിവാദമായിരുന്നു.
സണ്ടേസ്‌കൂള്‍ അധ്യാപകനും രൂപതായുവജനസംഘടനാ ഭാരവാഹിയുമായിരുന്ന സിജോ ജോര്‍ജ് പനമരം സ്വദേശിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കല്‍പ്പറ്റ ഡിവൈഎസ്പി. യുടെ നേതൃത്വത്തില്‍ പോലീസ് കോഴിക്കോട് കോണ്‍വെന്റില്‍ തെളിവെടുത്തു. ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ താമസിപ്പിക്കുകയും പ്രസവത്തിനുശേഷം കുഞ്ഞിനെ പാര്‍പ്പിക്കുകയും ചെയ്യുന്ന സെന്റ് വിന്‍സെന്റ് ഹോമിലെ സെന്റ് ബെര്‍നഡിറ്റ് വനിതാഹോമിലാണ് ഡിവൈഎസ്പി കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം പരിശോധന നടന്നത്.

വിദ്യാര്‍ത്ഥിനിയെ ഹോമില്‍ പ്രവേശിപ്പിച്ചതും ഇവിടെ തങ്ങിയതും കുഞ്ഞിനെ ദത്തെടുക്കല്‍ നടപടികള്‍ സ്വീകരിച്ചതുമായ വിവരങ്ങള്‍ ഹോം അധികൃതരില്‍നിന്ന് പോലീസ് ശേഖരിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷം പ്രസവം നടന്ന കോഴിക്കോട് പി.വി.എസ്ആശുപത്രിയിലും പോലീസ് പരിശോധന നടത്തി. റിമാന്റിലായ പ്രതിയെ വൈത്തിരി ജയിലിലടച്ചു.
https://www.facebook.com/Malayalivartha


























