Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം മോഡി സ്റ്റൈലില്‍ തന്നെ... നാല് സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ; ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കും

11 MARCH 2017 09:38 PM IST
മലയാളി വാര്‍ത്ത

മണിപ്പൂരും ഗോവയും അടക്കം നാല് സംസ്ഥാനങ്ങളും ബി.ജെ.പി ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യു.പിയിലും ഉത്തരാഖണ്ഡിലും നേടിയ വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബി.ജെ.പിയുടെ വിജയം ജനങ്ങളുടെയും മോഡിയുടെ നയങ്ങളുടെയും വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ നാളെ തീരുമാനിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മൂന്നില്‍ രണ്ട് ഭുരിപക്ഷം നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരം പിടിച്ചത്. 403 അംഗ നിയമസഭയില്‍ 324 സീറ്റുകളില്‍ ബി.ജെ.പി വിജയം നേടി. എസ്.പികോണ്‍ഗ്രസ് സഖ്യം 55 സീറ്റിലൊതുങ്ങി. ബി.എസ്.പി 80 സീറ്റില്‍ നിന്ന് 19 സീറ്റിലേക്ക് ഒതുങ്ങി. മറ്റുള്ളവര്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു. മോഡിഅമിത് ഷാ അച്ചുതണ്ടിന്റെ വിജയമാണ് യു.പി തെരഞ്ഞെടുപ്പ് ഫലം. മുപ്പതോളം തെരഞ്ഞെടുപ്പ് റാലികളാണ് പ്രധാനമന്ത്രി ഉത്തര്‍പ്രദേശില്‍ നടത്തിയത്.

അവസാന നിമിഷം വരെ അനിശ്ചിതത്വം നിലനിന്ന ഗോവയിലും മണിപ്പൂരിലും തുക്കുസഭായായിരിക്കുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 40 അംഗ നിയമസഭയില്‍ 16 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 14 സീറ്റുകളുമായി ബി.ജെ.പി ഇവിടെ രണ്ടാം സ്ഥാനത്താണ്. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മികാന്ത് പര്‍സേക്കറിന്റെ പരാജയം ബി.ജെ.പിക്ക് പ്രഹരമായി. പത്ത് സീറ്റ് നേടിയ പ്രാദേശിക കക്ഷികളുടെയും സ്വതന്ത്രരുടെയും നിലപാട് ഗോവയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായകമാകും.

മണിപ്പൂരിലും ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 28 സീറ്റുകളുമായി കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 2012ല്‍ 42 സീറ്റുകളാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും വിജയിക്കാതിരുന്ന ബി.ജെ.പി ഇത്തവണ 21 സീറ്റുകള്‍ നേടി. പതിനൊന്ന് സീറ്റുകളാണ് മറ്റ് കക്ഷികള്‍ നേടിയിരിക്കുന്നത്. മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരണത്തിന് ചെറുകക്ഷികളുടെ നിലപാട് നിര്‍ണ്ണായകമാണ്. 90 വോട്ടുകള്‍ നേടി നോട്ടയ്ക്കും പിന്നിലായ ഇറോം ശര്‍മ്മിളയുടെ പരാജയം ശ്രദ്ധേയമായി.

ഉത്തരാഖണ്ഡാണ് ബി.ജെ.പിക്ക് അഭിമാനാര്‍ഹമായ നേട്ടം സമ്മാനിച്ച മറ്റൊരു സംസ്ഥാനം. 70 അംഗ ഉത്തരാഖണ്ഡ് നിയമസഭയില്‍ 57 സീറ്റ് നേടി ബി.ജെ.പി അധികാരം നേടി. കോണ്‍ഗ്രസ് ഇവിടെ 11 സീറ്റില്‍ ഒതുക്കപ്പെട്ടു. മറ്റുള്ളവര്‍ രണ്ട് സീറ്റ്. മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്ത് മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. 77 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയ പഞ്ചാബ് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വസിക്കാന്‍ വക നല്‍കിയത്. പഞ്ചാബില്‍ ബി.ജെ.പിശിരോമണി അകാലിദള്‍ സഖ്യം 18 സീറ്റിലൊതുങ്ങി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ളക്കേസ്... കോടതിയിൽ അന്തിമ റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി പ്രത്യേക അന്വേഷണസംഘം ശബരിമലയിൽ  (8 minutes ago)

സർക്കാർ, എയ്ഡഡ് കോളേജുകളിലെ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ വീതം നൽകുന്ന പദ്ധതി സർക്കാർ നടപ്പാക്കും  (41 minutes ago)

  വനിതാ ടി20 ലോകകപ്പ്... പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 64 റൺസ് വിജയം  (54 minutes ago)

പ്രിയദർശിനി സൗജന്യ യാത്ര" വനിതകൾക്ക് ഇന്നു മുതൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര തുടങ്ങാം.... പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം രാവിലെ 8.30 ന്...  (1 hour ago)

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (6 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (7 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (7 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (8 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (10 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (10 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (11 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (11 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (11 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (12 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (12 hours ago)

Malayali Vartha Recommends