Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

സിഎ വിദ്യാര്‍ത്ഥിനിയുടെ മരണം കൊലപാതകം; യുവാക്കള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നു, സിസിടിവി ദൃശ്യങ്ങള്‍

12 MARCH 2017 02:18 PM IST
മലയാളി വാര്‍ത്ത

കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടതാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മാര്‍ച്ച് 6 തിങ്കളാഴ്ച രാത്രിയാണ് എറണാകുളം വാര്‍ഫിന് സമീപത്തു നിന്നും സിഎ വിദ്യാര്‍ത്ഥിനിയും പിറവം സ്വദേശിനിയുമായ മിഷേല്‍ ഷാജിയുടെ മൃതദേഹം ലഭിച്ചത്

പള്ളിയിലേക്ക് പോയ സിഎ വിദ്യാര്‍ത്ഥിനി കൊച്ചി കായലില്‍ മരിച്ച നിലയില്‍. മരണത്തില്‍ ദുരൂഹത നഴ്‌സുമാര്‍ക്ക് ലൈംഗിക പീഡനം. ദുരൂഹ മരണങ്ങള്‍ പാലക്കാട് പാലന ആശുപത്രിക്കെതിരെ പ്രതിഷേധംഞായറാഴ്ച വൈകീട്ട് പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞാണ് മിഷേല്‍ ഹോസ്റ്റലില്‍ നിന്നിറങ്ങിയത്. കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്നും മിഷേല്‍ കലൂര്‍ പള്ളിയിലെത്തിയെന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. പിന്നീട് പള്ളിയില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി എങ്ങോട്ട് പോയി എന്നതാണ് എല്ലവാരെയും കുഴപ്പിക്കുന്ന ചോദ്യം. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ നിര്‍ണ്ണായകമായ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയത്.

ബൈക്കില്‍ രണ്ടുപേര്‍ പിന്തുടര്‍ന്നു. സംഭവദിവസം പെണ്‍കുട്ടിയെ ബൈക്കില്‍ രണ്ടുപേര്‍ പിന്തുടര്‍ന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതാണ് പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കാനുള്ള പ്രധാന കാരണം. സംഭവത്തിന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു യുവാവ് വഴിയില്‍ വെച്ച് പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞതായും വിവരമുണ്ട്.

എന്നാല്‍ പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയെന്നാണ് പോലീസ് പറയുന്നത്. ഒരു യുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നിരുന്നുവെന്നും, ഈ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് പറഞ്ഞത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. യുവാവ് ശല്യം ചെയ്തിരുന്നതായും എന്നാല്‍ ഇയാളോട് പ്രണയമൊന്നുമില്ലെന്നും സുഹൃത്തുക്കളോട് പെണ്‍കുട്ടി പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി ആരെയോ കണ്ട് ഭയക്കുന്നതും, യുവാക്കള്‍ പിന്തുടരുന്നതുമാണ് കൊലപാതകമാണോ എന്ന സംശയത്തിന് കാരണമായിരിക്കുന്നത്. 

മൃതദേഹത്തിന് ഒരു പകല്‍ പോലും പഴക്കം ഇല്ലാത്തതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. എന്നാല്‍ സംഭവത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും, അത് ലഭിച്ചാല്‍ കൂടുതല്‍ വ്യക്തത വരുമെന്നുമാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (3 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (21 minutes ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (26 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (42 minutes ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (47 minutes ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (7 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (7 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (8 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (8 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (8 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (8 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (9 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (9 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (9 hours ago)

Malayali Vartha Recommends