Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാഗ്യാനുഭവങ്ങൾ ഇരട്ടിക്കുന്ന നക്ഷത്രക്കാർ! (13 സെപ്റ്റംബർ 2026)


പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

വിവാഹപരസ്യം നല്‍കി പീഡനം നിരവധി കേസുകളിലെ പ്രതി പിടിയില്‍

14 MARCH 2017 11:42 AM IST
മലയാളി വാര്‍ത്ത

പുനര്‍ വിവാഹപരസ്യം നല്‍കി സ്ത്രീകളെ പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുക്കുന്നയാളെ അറസ്റ്റ് ചെയ്തു. പാലക്കാട് വല്ലപ്പുഴ കിഴക്കേപ്പാട്ടുതൊടി വീട്ടില്‍ മജീദാണ് പിടിയിലായത്. ഇപ്പോള്‍ കോട്ടക്കല്‍ വെട്ടിച്ചിറയില്‍ താമസിക്കുന്ന ഇയാളെ ചേര്‍ത്തല സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. മലപ്പുറം, പെരിന്തല്‍മണ്ണ, കോട്ടക്കല്‍, നിലമ്പൂര്‍, കോട്ടയം, മുളന്തുരുത്തി തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. പെരുമ്പാവൂര്‍, കോട്ടക്കല്‍, ചിറയിന്‍കീഴ്, കടുത്തുരുത്തി, ഇടപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ സമാന തട്ടിപ്പ് നടത്തിയതായും പൊലീസിന് വിവരം ലഭിച്ചു. 

ചേര്‍ത്തലയിലെ ഭര്‍തൃമതിയെ മലപ്പുറം അങ്ങാടിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചശേഷം സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് എറണാകുളത്തുനിന്ന് ഇയാള്‍ പിടിയിലായത്. യുവതിയെ കാണാനില്ലെന്നുകാട്ടി ഭര്‍ത്താവ് ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് സ്‌റ്റേഷനിലെത്തിയ യുവതിയെ മജിസ്ട്രറ്റിനുമുന്നില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിെന്റ കൂടെ പോകാന്‍ തയാറായില്ല. ഭര്‍ത്താവിെന്റ സുഹൃത്തിെന്റ ഇടപെടലിനെത്തുടര്‍ന്നാണ് പീഡനത്തിനിരയായ വിവരം വ്യക്തമായത്. മാനസിക വിഭ്രാന്തിക്ക് മരുന്ന് കഴിച്ചിരുന്ന യുവതി, ഭര്‍ത്താവ് ചികിത്സക്ക് കൊണ്ടുപോകുന്നതിലെ വിരോധം കാരണമാണത്രെ പത്രത്തിലെ പുനര്‍ വിവാഹ പരസ്യത്തിലെ നമ്പറില്‍ വിളിച്ചത്. 'വധുവിനെ ആവശ്യമുണ്ട്' എന്ന പരസ്യത്തിലെ നമ്പറില്‍ വിളിച്ച യുവതിയെ പ്രതി പിന്നീട് നിരന്തരം വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

മോഷ്ടിക്കുന്ന സ്വര്‍ണം പ്രതി സുഹൃത്ത് റസാഖ് വഴി വില്‍ക്കുകയാണെന്ന് പൊലീസില്‍ സമ്മതിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ റസാഖിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നിരവധിതവണ ജയിലില്‍ കിടന്നിട്ടുള്ള പ്രതി 22 വയസ്സിലാണ് തട്ടിപ്പ് ആരംഭിച്ചത്. ഇതിനകം പത്തോളം വിവാഹം ചെയ്തിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ പത്രമോഫിസുകളിലെ ജീവനക്കാര്‍ക്ക് ഇയാള്‍ തട്ടിപ്പുകാരനാണെന്ന് അറിയാവുന്നതിനാല്‍ ചെര്‍പ്പുളശേരിയിലെത്തിയാണ് പരസ്യം നല്‍കിയത്. 

ബ്രാക്കര്‍ മുഖേനയും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ബന്ധുക്കളെന്നവ്യാജേന ഏതാനും ചിലരെ മുന്‍നിര്‍ത്തിയായിരുന്നു തട്ടിപ്പ്. സ്ത്രീധനമായി വാങ്ങുന്ന പണത്തില്‍നിന്ന് ഇവര്‍ക്ക് 50,000 രൂപയോളം നല്‍കുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ എസ്.ഐമാരായ സില്‍വസ്റ്റര്‍, ജോസഫ് സക്കറിയ, എ.എസ്.ഐ എന്‍.ഐ. റഫീഖ്, സി.പി.ഒ മാരായ അനില്‍, റിയാസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ അവസരങ്ങളും സാമ്പത്തിക ഭദ്രതയും; വാരഫലം മുഴുവനായി അറിയാം.  (9 minutes ago)

മലേഷ്യൻ പ്രധാനമന്ത്രിയുടെ മർകസ് സന്ദർശനം ഇന്ന്: ഒരുക്കങ്ങൾ പൂർണം  (11 minutes ago)

യുഎസ് ഓപ്പൺ ടെന്നിസ് വനിതാ സിം​ഗിൾസിൽ കന്നി കിരീടം സ്വന്തമാക്കി എലേന റിബാകിന  (27 minutes ago)

സങ്കടക്കാഴ്ചയായി... ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു  (50 minutes ago)

സൂര്യാനുഗ്രഹത്താൽ സമ്പത്തും തൊഴിൽവിജയവും ആർക്കൊക്കെ? സമ്പൂർണ്ണ ഫലം  (1 hour ago)

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ ബ്രിക്സ് ഉച്ചകോടിയിൽ ആഹ്വാനം... സംഭാഷണം, കൂടിയാലോചന, നയതന്ത്രം എന്നിവയിലൂടെ അന്താരാഷ്ട്ര തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം  (1 hour ago)

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (8 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (8 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (8 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (9 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (9 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (9 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (9 hours ago)

Malayali Vartha Recommends