വിദ്യാര്‍ഥിനിയെ പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം. പോലീസിനെയും നാട്ടുകാരെയും ഭീഷണിപ്പെടുത്തിയ യുവാവും സംഘവും പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞു

ഇന്നലെ വൈകിട്ട് 4.15 നു നെല്ലാട് ജങ്ഷനു സമീപമാണു സംഭവം. പെട്ടി ഓട്ടോറിക്ഷയില്‍ ഉള്ളി വില്‍ക്കാനെന്ന വ്യാജേനയെത്തിയ യുവാവും സംഘവും സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്നതു പരിസരവാസികള്‍ കണ്ടിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍ പടുത ഉപയോഗിച്ച് ക്യാമ്പിന്‍ മറച്ചശേഷം പെണ്‍കുട്ടിയെ അകത്തു കയറ്റി. ഒപ്പം യുവാവും കയറി. യുവാവിനൊപ്പം ഉണ്ടായിരുന്നവര്‍ പുറത്ത് ഉള്ളി വില്‍പ്പനക്കാരായും നിന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സംഘത്തെ ചോദ്യം ചെയ്തപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ടു പുറത്തുചാടി.
അടുത്ത ബന്ധുവാണു പെണ്‍കുട്ടിയെന്നു പറഞ്ഞ യുവാവ് ആദ്യം ക്ഷമാപണംനടത്തിയെങ്കിലും പിന്നീട് പ്രദേശവാസികളോടു തട്ടിക്കയറി. ഈ സമയം ഇതുവഴിയെത്തിയ ജില്ലാ പോലീസ് ചീഫിന്റെ സ്‌പെഷല്‍ സ്‌ക്വാഡിലുള്ള പോലീസുകാരന്‍ പെണ്‍കുട്ടിയോടും യുവാവിനോടും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തു.
പോലീസ് എത്തുമെന്നു മനസിലാക്കിയ യുവാവ് പെണ്‍കുട്ടിയെ വാഹനത്തില്‍ പിടിച്ചു കയറ്റി അമിതവേഗത്തില്‍ ഒടിച്ചുപോകുകയായിരുന്നു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യുവാവിനൊപ്പം ഉണ്ടായിരുന്നവരും ഈ സമയം മുങ്ങി. പിന്നീട് പോലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. വള്ളംകുളത്തുള്ള പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിലേതാണ് പെട്ടി ഓട്ടോ.
https://www.facebook.com/Malayalivartha