മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസ്സിലാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി

വിവാദങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മനസ് തുറന്നു. സംസ്ഥാന സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമെന്ന് പിണറായി വിജയന്‍. മകനെ നഷ്ടപ്പെട്ട അമ്മയുടെ വേദന മനസിലാക്കുന്നു. സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് വലിച്ചിഴച്ചിട്ടില്ല. വലിച്ചിഴച്ചെന്നു വരുത്താന്‍ ശ്രമം ഉണ്ടായെങ്കിലും ദൃശ്യങ്ങള്‍ തെളിവായി. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുന്ന നടപടിയാണുണ്ടായതെന്നും മലപ്പുറം ചേളാരിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഡിജിപി ആസ്ഥാനത്തുണ്ടായ സംഭവങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ഇടപെടലാണെന്നു മുഖ്യമന്ത്രി വീണ്ടും ആവര്‍ത്തിച്ചു. ഡിജിപിയും ആറുപേരുമായുള്ള കൂടിക്കാഴ്ച ഇരുകൂട്ടരും അംഗീകരിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്നു സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിനു സര്‍ക്കാരിനോട് ഒരു പരാതിയുമില്ല. മകന്‍ നഷ്ടപ്പെട്ട അമ്മയോടുള്ള കരുതല്‍ മനസ്സില്‍ സൂക്ഷിച്ചു മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ജിഷ്ണു പ്രണോയിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണസംഘം. െ്രെകംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. കേസിലെ എല്ലാപ്രതികളേയും രണ്ടാഴ്ചയ്ക്കകം പിടികൂടണമെന്ന് തിരുവനന്തപുരത്തുചേര്‍ന്ന ഉന്നത പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണയായി.
https://www.facebook.com/Malayalivartha


























