എന്റെ അച്ഛന് നീതി ലഭിക്കണം; അച്ഛന്റെ ആത്മഹത്യയിൽ വേദനയോടെ മകന്റെ കുറുപ്പ്

സ്വന്തം അച്ഛന്റെ ആത്മഹത്യയുടെ സത്യാവസ്ഥ നേരില്‍ കണ്ട മകന്‍. പോലീസ്‌ക്കാരില്‍ നിന്നും ഉണ്ടായ അപമാനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അച്ഛന്റെ ആത്മഹത്യ കുറുപ്പും നേരില്‍ കണ്ട സംഭവങ്ങളും കോര്‍ത്തിണക്കി മകന്റെ കുറുപ്പ്. പോലിസുക്കാരുടെ കൂത്തുവിളയാട്ടത്തിന് ഒരു ഉദാഹരണം കൂടി...
കുറുപ്പ് വായിക്കാം
വളരെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. 26/3/2017 നു എന്റെ അച്ഛന്‍ രാജന്‍ വീടിനടുത്തുള്ള പറമ്പില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. പട്ടാളത്തില്‍ നിന്നും പിരിഞ്ഞ ശേഷം സെക്യൂരിറ്റി ജീവനക്കാരനായ അച്ഛന്‍ നൈറ്റ് ഡ്യൂട്ടി എടുക്കാനായി വൈകീട്ട് 4.45നു താമരശ്ശേരിക്ക് പോവുമ്പോള്‍ മഹാരാജ ബസ് സൈഡ് തരാത്തതിനെ ചൊല്ലി ചെറിയ വഴക്കു ആവുകയും ബസ്സിലെ ക്‌ളീനര്‍ അസഭ്യം പറയുകയും ചെയ്തു. (ഞാന്‍ സംഭവ സ്ഥലത്തുണ്ട്)തുടര്‍ന്ന് ബസ് ഡ്രൈവറും മുതലാളിയുമായ അനീഷ് എന്ന ആളിന്റെ പേരില്‍ പരാതി കൊടുക്കാനുമാണ് ജോലിക്ക് പോകുന്ന വഴി ബാലുശ്ശേരി സ്‌റ്റേഷന് മുന്നില്‍ വെച്ചു ബസ് തടഞ്ഞത്.
സി.ഐ സുശീല്‍ കുമാര്‍ ഇടപെടുകയും അച്ഛനെ സ്‌റ്റേഷനിലേക്ക് കൂട്ടി കൊണ്ടുപോവുകയും ചെയ്തു. തിരിച്ചു വീട്ടില്‍ വന്ന അച്ഛന്‍ അപ്പോള്‍ തന്നെ പുറത്തേക്കു ഇറങ്ങി. പിന്നെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ ആണ് കാണുന്നത്. ആദ്യം മുതല്‍ ഈ സംഭവത്തില്‍ ദുരൂഹത തോന്നി എങ്കിലും തെളിവുകള്‍ ഇല്ലാഞ്ഞതിനാലും കേസിന്റെ പുറകെ നടക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും പരാതി നല്‍കിയില്ല. എന്നാല്‍ ഇന്നലെ രാത്രി വീട്ടിലെ ചടങ്ങ് കഴിഞ്ഞു ബന്ധുക്കള്‍ പോയ ശേഷം നടത്തിയ തിരച്ചിലില്‍ അച്ഛന്റെ ബാഗില്‍ നിന്ന് ഒരു ആത്മഹത്യ കുറിപ്പ് ലഭിച്ചു. എന്റെ സംശയങ്ങളെ ശരിവെക്കുന്ന തരത്തിലാണത്. കുറിപ്പ് ഞാന്‍ ചുവടെ ചേര്‍ക്കുന്നു.
എരമഗലം 4.40നു വരുന്ന ബസ് സൈഡ് തരാതിരുന്നത് ചോദ്യം ചെയ്തതിന് ഞാന്‍ ബാലുശ്ശേരി സ്‌റ്റേഷന് മുന്നില്‍ ബസ് ഡ്രൈവറോട് ചോദിച്ചു. പെട്ടെന്ന് എസ്.ഐ വന്ന് മഹാരാജ ബസ് തടഞ്ഞ എന്റെ ചെകിട്ടത്ത് രണ്ട് അടി തന്നു. പിന്നെ അസഭ്യം പറഞ്ഞു. എന്റെ മനസിന് താങ്ങാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. ഞാന്‍ ഇന്ന് രാവിലെ 11 മണിക് കാരട്ടുപാറ ഷാപ്പില്‍ നിന്ന് ഒരു കുപ്പി കള്ള് കുടിച്ചിട്ടുണ്ട്. മഹാരാജ ബസ് ഡ്രൈവര്‍ എസ്.ഐയെ കാണുകയും എന്തോ കൊടുത്തിട്ടും ഉണ്ട്. എനിക്ക് കിട്ടിയ അടി മുഖത്ത് കാണാന്‍ ഉണ്ട്.
സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ തല്ലി,അപമാനിച്ചു എന്ന ഒറ്റകാരണതലാണ് അച്ഛന്‍ ആത്മഹത്യ ചെയ്തത്. ഒരു രൂപയുടെ പോലും സാമ്പത്തിക ബാധ്യത ഇല്ലാതിരുന്ന അച്ഛന്‍ അടുത്ത ആഴ്ച നടക്കാനിരുന്ന കൊച്ചുമകളുടെ ഒന്നാം പിറന്നാളും ഏപ്രില്‍ 9നു നടക്കാനിരുന്ന മരുമകളുടെ ഗൃഹപ്രവേശ തിരക്കിലും സന്തോഷത്തിലും ആയിരുന്നു. മറ്റൊരു തരത്തിലുമുള്ള മാനസിക വിഷമങ്ങള്‍ അച്ഛന് ഉണ്ടായിരുന്നില്ല. ഭക്ഷണം പൊതിഞ്ഞു കെട്ടി ജോലിക്ക് പോയ വഴിയേ ആണ് സ്‌റ്റേഷനില്‍ വെച് ഈ സംഭവങ്ങള്‍ ഉണ്ടായത്. ഇത് മൂലം ആത്മഹത്യ ചെയ്യുന്നു എന്ന് ബന്ധുക്കളെ പലരെയും വിളിച്ചു പറഞ്ഞതിന് തെളിവുകള്‍ ഉണ്ട്. ബസ്സിനെതിരെ പരാതി കൊടുക്കാന്‍ പോവുന്നു എന്ന് പറഞ്ഞു എന്നെ വിളിച്ചതില്‍ കാള്‍ റെക്കോര്‍ഡ് കൈവശം ഉണ്ട്.
സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങുമ്പോള്‍ തന്നെ 'ആദ്യമായാണ് സ്‌റ്റേഷനില്‍ കയറുന്നത്, ഇനി ഒരിക്കലും കയറുകയും ഇല്ല. ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുന്നു. എന്റെ വണ്ടിയുമായിട്ടു പോലീസ്‌കാര് വീട്ടില്‍ വരും' എന്ന് ജാമ്യക്കാരനായ സുജിത്,ഗിരീഷ് എന്നിവരോട് പറഞ്ഞിരുന്നു.യാതൊരു തരത്തിലുമുള്ള വൈദ്യ പരിശോധന നടത്തിയിട്ടില്ല. കൃത്യം നടന്ന അന്ന് രാത്രി 8.45നു സുജിത് വീണ്ടും സ്‌റ്റേഷനില്‍ ചെല്ലുകയും രാജന്‍ മിസ്സിംഗ് ആണെന്നും ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞ കാര്യവും പറഞ്ഞിരുന്നു. സൈബര്‍ സെല്‍ വഴി അന്വേഷിക്കാനോ ഗൗരവത്തില്‍ എടുക്കാനോ പോലീസ് തയ്യാറായില്ല.
ഏറ്റവും അതിശയിപ്പിച്ച കാര്യം എഫ്.ഐ.ആർ സ്‌റ്റേഷനില്‍ കയറിയതോ ബസ്സുമായിട്ട് വാക്കേറ്റം ഉണ്ടായതോ ആയ ഒരു കാര്യവും ഇല്ല എന്നതാണ്.(എകഞ ന്റെ കോപ്പി കൈവശം ഉണ്ട്.) അച്ഛന്റെ മിസ്സിംഗ് കേസ് ആയി ബന്ധപ്പെട്ട് ബാലുശ്ശേരി സ്‌റ്റേഷനില്‍ ചെന്ന എനിക്ക് കടുത്ത അവഗണനയും പരിഹാസവും നേരിടേണ്ടി വന്നു.ഇന്ന് 2/4/2017 വീട്ടില്‍ സ്‌റ്റേറ്റ്‌മെന്റ്‌റ് എടുക്കാന്‍ വന്ന പോലീസുകാരന്‍ ഞാനോ അമ്മയോ പോലീസിനെതിരെ പറഞ്ഞ ഒന്നും എഴുതിയെടുക്കാനും തയ്യാറായില്ല. ഇതിനിടയില്‍ തന്നെ ബസ് മുതലാളി അനീഷും ചില പോലീസുകാരും നാട്ടിലെ സംസാരവും മറ്റും രഹസ്യമായി അന്വേഷിചിരുന്നു.
അച്ഛന്‍ ഇനി വരില്ല എന്നറിയാം. എന്നാലും കാരണം കൃത്യമായി എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. ഒരു മകന്‍ എന്ന നിലയ്ക് പൂര്‍ണ്ണ ഉത്തരവാദിത്വത്തോട് കൂടി ഞാന്‍ കേസുമായിട്ട് മുന്നോട്ട് പോകും. ഇനി ഒരാള്‍ക്ക് ഇത്തരം ഒരു ദുരനുഭവം ഉണ്ടാവാതിരിക്കാന്‍ പൊലീസിലെ ക്രിമിനല്‍ ആയ സി.ഐ സുശീല്‍ കുമാര്‍ തല്‍സ്ഥാനത്തു ഉണ്ടാവരുത്. ഇനി എനിക്കോ എന്റെ കുടുംബത്തിനോ ഉണ്ടാവുന്ന ഏത് മാനസിക ശാരീരിക പീഠനങ്ങള്‍ക്കും പിന്നില്‍ ബാലുശ്ശേരി സ്‌റ്റേഷനിലെ സുശീല്‍ കുമാറും സംഘവും മഹാരാജ ബസ് മുതലാളി അനീഷും ആവും എന്ന് സാക്ഷ്യപ്പെടുത്തുന്നു. മുന്നോട്ടുള്ള എല്ലാത്തിനും നല്ലവരായ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും കൂടെ ഉണ്ടാവും എന്ന് കരുതുന്നു. എന്റെ അച്ഛന് നീതി ലഭിക്കണം...

https://www.facebook.com/Malayalivartha


























