ട്രാന്‍സ്പോര്‍ട് കോഴക്കേസില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തി

ട്രാന്‍സ്പോര്‍ട് കോഴക്കേസില്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയെ സസ്പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ പൂഴ്ത്തി. പാലക്കാട് ആര്‍ടിഒയുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ആറു മാസം ശുപാര്‍ശ പൂഴ്ത്തിവച്ച ആഭ്യന്തര വകുപ്പ് പിന്നീട് കേസിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി ടോമന്‍ തച്ചങ്കരിയെ നടപടിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
അളവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ വിചാരണ നടപടികള്‍ തച്ചങ്കരി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യാതെ ഇപ്പോള്‍ നടക്കുന്ന കേസന്വേഷണം സുഗമമാവില്ലെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അയച്ച കത്തില്‍ പറയുന്നത്.
അടിയന്തര സ്വഭാവത്തില്‍ ഓഗസ്റ്റ് 21-നാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ സര്‍ ക്കാരിന് കത്തയച്ചത്.
https://www.facebook.com/Malayalivartha


























