ഉഴപ്പുപണി കൊണ്ട് ഇനി തൊഴിലുറപ്പ് നടപ്പില്ല; ജോലികള്‍ പൂര്‍ത്തീകരിച്ചതിന്റെ ഫോട്ടോ ഉള്‍പ്പെടെ അപ്‌ലോഡ് ചെയ്യണം

തൊഴില്‍ 'ഉഴപ്പിയാല്‍' തൊഴിലുറപ്പ് പദ്ധതിയില്‍ ഇനി കൂലി ലഭിക്കില്ല. തൊഴിലുറപ്പു പദ്ധതിയില്‍ ഫലപ്രദമായ പ്രവൃത്തികള്‍ നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ഫണ്ട് നേടിയെടുക്കുന്നെന്ന ആരോപണങ്ങള്‍ ഒഴിവാക്കാന്‍, ഓരോ പ്രവൃത്തിയും പൂര്‍ത്തിയായതിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ശേഷം മാത്രം പഞ്ചായത്തുകള്‍ക്കു ഫണ്ട് അനുവദിച്ചാല്‍ മതിയെന്നു പുതിയ നിര്‍ദേശം.
തൊഴിലുറപ്പു പദ്ധതിയുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായതിന്റെ ചിത്രം വെബ്‌സൈറ്റില്‍ അപ്!ലോഡ് ചെയ്യണമെന്ന നിര്‍ദേശം മുന്‍പും ഉണ്ടായിരുന്നെങ്കിലും ഓഡിറ്റിങ് ഉള്‍പ്പെടെയുള്ള അന്വേഷണങ്ങള്‍ നടക്കുമ്പോള്‍ അവ കൃത്യമായി ചെയ്താല്‍ മതിയായിരുന്നു. ഇനി മുതല്‍ ഓരോ പ്രവൃത്തിയും കഴിയുമ്പോള്‍ ചിത്രങ്ങള്‍ 'ഭുവന്‍' സോഫ്റ്റ്‌വെയറില്‍ അപ്‌ലോഡ് ചെയ്യണമെന്നു നിര്‍ബന്ധമാക്കി.
ഈ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും പരിശോധിക്കാന്‍ കഴിയും. തങ്ങളുടെ പ്രദേശത്തെ നിര്‍മാണപ്രവൃത്തികള്‍ പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്കു കിട്ടുന്ന അവകാശമാണിത്. ആസ്തി സൃഷ്ടിക്കാത്ത ഒരു പ്രവൃത്തിയും തൊഴിലുറപ്പു പദ്ധതിയില്‍ ചെയ്യാന്‍ പാടില്ല. കൃഷി ഉള്‍പ്പെടെയുള്ളവ തൊഴിലുറപ്പു പട്ടികയില്‍ നിന്ന് ഒഴിവാകും.
തോട്, കനാല്‍ തുടങ്ങിയവ വൃത്തിയാക്കുമ്പോള്‍ സംരക്ഷണ ഭിത്തി കെട്ടണമെന്നു നിര്‍ബന്ധമാണ്. ഇതിനായി കരിങ്കല്ലോ കയര്‍ ഭൂവസ്ത്രമോ ഉപയോഗിക്കാം. 30 ശതമാനം തൊഴിലുറപ്പു പദ്ധതികളില്‍ നിര്‍മാണത്തിന് എന്തെങ്കിലും അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കണമെന്നും നിര്‍ബന്ധമാക്കി.
കയര്‍ ഭൂവസ്ത്രം, കരിങ്കല്ല്, മണല്‍ തുടങ്ങിയവ ഇത്തരത്തില്‍ ഉപയോഗിക്കാം. തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കുകയും തൊഴില്‍ശേഷി ഫലപ്രദമായി ഉപയോഗിക്കുക!യുമാണ് ഈ നിര്‍ദേശങ്ങളുടെ ലക്ഷ്യം.
https://www.facebook.com/Malayalivartha

























