മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മുമ്പില്‍ ഉത്തരം മുട്ടി ശ്രീജിത്ത്

ഡിജിപി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തുനേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിനു മറുപടി പറയാതെ ശ്രീജിത്ത്. സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിനു മനസിലായിട്ടുണ്ട്.
തങ്ങളുമായി ചര്‍ച്ച നടത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി സംശയിക്കുന്നത് അതുകൊണ്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.
ജിഷ്ണു കേസില്‍ സര്‍ക്കാരിനു സാധ്യമായതെല്ലാം ചെയ്‌തെന്നും ഒരു സര്‍ക്കാരിനും ഇതിലധികം ഒന്നും ചെയ്യാനാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
കേസുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ഏതു കാര്യത്തിലാണ് വീഴ്ച വരുത്തിയത്. ഡിജിപി ഓഫീസിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. മുഖ്യമന്ത്രി മാത്രം വിചാരിച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. എന്തു കാര്യമാണു ജിഷ്ണുവിന്റെ കുടുംബത്തിനു സമരത്തിലൂടെ നേടാനുണ്ടായിരുന്നതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























