എന്ത് നേടിയെന്ന് ജനങ്ങള്‍ക്കറിയാം-മുഖ്യമന്ത്രിയ്ക്ക് ശ്രീജിത്തിന്റെ മറുപടി

ഡി.ജി.പി ഓഫിസിനു മുന്നില്‍ നടത്തിയ സമരത്തിലൂടെ ജിഷ്ണുവിന്റെ കുടുംബം എന്തുനേടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിന്റെ മറുപടി. സമരത്തിലൂടെ എന്തുനേടിയെന്ന് സമൂഹത്തിനു മനസിലായിട്ടുണ്ടെന്ന് ശ്രീജിത്ത് പ്രതികരിച്ചു. തങ്ങളുമായി ചര്‍ച്ച നടത്തിയ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടുകാണില്ല. ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി സംശയിക്കുന്നത് അതുകൊണ്ടാണെന്നും ശ്രീജിത്ത് പറഞ്ഞു.
അതേസമയം, ശ്രീജിത്തിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്ന വാര്‍ത്ത സി.പി.എം നാദാപുരം ഏരിയാ സെക്രട്ടറി പി.പി.ചാത്തു നിഷേധിച്ചു. പാര്‍ട്ടി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വണ്ണോര്‍ക്കണ്ടി ബ്രാഞ്ച് സെക്രട്ടറി ശ്രീജിത്ത് കണ്ടോത്തും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha

























