ജിഷ്ണു കേസിൽ ഒളിവിലുള്ള പ്രതികൾക്കും മുൻകൂർ ജാമ്യം

കേരളത്തില്‍ ആരെയും പ്രതികളാക്കി ജയിലില്‍ അടക്കാമെന്ന അവസ്ഥയാണുള്ളതെന്ന് ഹൈക്കോടതിയുടെ
പരാമര്‍ശം. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ രണ്ട് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഈ പരാമര്‍ശം. കൈയടി കിട്ടാനുള്ള നടപടികളല്ല, നീതിയുക്തമായ സമീപനമാണ് പൊലീസില്‍ നിന്നുണ്ടാവേണ്ടതെന്നും കോടതി പറഞ്ഞു.
ജിഷണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ നാലാം പ്രതിയും കോളേജിലെ അദ്ധ്യാപകനുമായ പ്രവീണ്‍, അഞ്ചാം പ്രതി ഡിബിന്‍ എന്നിവര്‍ക്കാണ് കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇരുവരും ഒളിവിലാണ്. ഇതോടെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് ഹൈക്കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha

























