നന്തന്‍കോട് കൂട്ടക്കൊല നടത്തിയത് കേഡലല്ല..ആത്മാവ്!! ആത്മാവ് ഡമ്മിയുണ്ടാക്കിയത് എന്തിന്?

കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതകത്തിന്റെ ചുരുളഴിയുന്നില്ല. അച്ഛനും അമ്മയും അടക്കം നാലുപേരെ കൂട്ടക്കുരുതി ചെയ്ത് മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ചോദ്യം ചെയ്യുന്തോറും പോലീസിന് മുന്നില്‍ കുരുക്കുകള്‍ മുറുകുകയാണ്. പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കൊലപാതകം നടത്തിയത് താനല്ല, ആത്മാവാണ് എന്നാണ് കേഡല്‍ പോലീസിനോട് പറഞ്ഞത്.
മാതാപിതാക്കളെയും സഹോദരിയെയും ചുട്ടുചാമ്പലാക്കിയശേഷം താനും കൂട്ടത്തില്‍ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് കേഡല്‍ ഡമ്മിയുണ്ടാക്കിയതെന്നാണ് കരുതുന്നതെങ്കിലും ഇതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങള്‍ക്കുള്ള സാദ്ധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകം നടത്താനുള്ള മനക്കരുത്ത് കിട്ടാന്‍ ഡമ്മിയില്‍ ആയുധങ്ങള്‍ പ്രയോഗിച്ച് പരിശീലനം നടത്തിയതാണോ എന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.
വീട്ടിനുള്ളില്‍ പണവും ആഭരണങ്ങളും സൂക്ഷിച്ചിരിക്കുന്ന ലോക്കര്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്വന്തം അക്കൗണ്ടിലും അല്ലാതെയും ആവശ്യത്തിന് പണം കൈവശമുണ്ടായിരുന്ന കേഡല്‍ ലോക്കര്‍ പൊളിച്ചത് ഒരു പക്ഷേ കവര്‍ച്ചയുടെ ഭാഗമായുണ്ടായ കൊലപാതകമാണെന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാകും. തമിഴ് നാട്ടിലെ എസ്റ്റേറ്റില്‍ നിന്ന് പ്രൊഫ.രാജ് തങ്കത്തിന് നല്‍കാനായി നോട്ടക്കാരന്‍ കൊണ്ടുവന്ന പണം കേഡലിന്റെ കൈവശമുണ്ടായിരുന്നു. സ്വന്തം ബാങ്ക് അക്കൗണ്ടുകളിലുള്ള പണം വേണമെങ്കില്‍ എ.ടി.എം വഴി പിന്‍വലിക്കാനും ഇയാള്‍ക്ക് കഴിയും.
എ.ടി.എം കാര്‍ഡോ മാതാവോ സഹോദരിയോ അണിഞ്ഞിരുന്ന ആഭരണങ്ങളോ കവരാതെ രക്ഷപ്പെട്ട കേഡല്‍ തന്റെ ഡമ്മിയുണ്ടാക്കി കത്തിച്ചതിലൂടെ ലക്ഷ്യംവച്ചത് കവര്‍ച്ചയ്ക്കിടെ താനുള്‍പ്പെടെയെല്ലാവരെയും മോഷ്ടാക്കള്‍ കൊലപ്പെടുത്തി കത്തിച്ചതായി പൊലീസിനെ തെറ്റിദ്ധരിപ്പിക്കുക തന്നെയാകാം. മാതാപിതാക്കളുടെയും സഹോദരിയുടെയും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ മുറിയില്‍ നിന്നാണ് പകുതി കത്തിയ ഡമ്മിയും കണ്ടെത്തിയത്.
മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത്. കേഡല്‍ ഡമ്മിയുണ്ടാക്കിയത് കൊലപാതകം നടത്താനുള്ള മനക്കരുത്ത് ആര്‍ജ്ജിക്കാന്‍ വേണ്ടി ആയിരിക്കും. അതില്‍ വെട്ടിയും കുത്തിയും മല്‍പ്പിടിത്തം നടത്തിയും മനസ്സിനെ കൊലപാതകം നടത്താന്‍ പാകപ്പെടുത്തിയിരിക്കാം. താന്‍ മരിച്ചുവെന്ന് വരുത്താന്‍ തുണിക്കഷ്ണങ്ങള്‍ കൊണ്ടു ഡമ്മിയുണ്ടാക്കി കത്തിക്കാന്‍ മാത്രം അറിവില്ലാത്ത യുവാവല്ല അയാള്‍. സയന്‍സ് വിഷയങ്ങള്‍ പഠിക്കുകയും എം. ബി. ബി. എസിന് കുറച്ചുകാലം വിദേശത്തു പോവുകയും ചെയ്തിരുന്ന പശ്ചാത്തലത്തില്‍ എത്ര കത്തിയാലും അസ്ഥികള്‍ അവശേഷിക്കുമെന്ന് അയാള്‍ക്ക് ധാരണ ഉണ്ടായിരിക്കണം.
അവശേഷിക്കുന്ന ചോദ്യം എന്തിന് കൊലപാതകം നടത്തി എന്നതാണ്. ഇതിനു സമാനമായ ഒരു കേസ് കഴിഞ്ഞ വര്‍ഷം മേയില്‍ ചെങ്ങന്നൂരില്‍ നടന്ന കൊലപാതകമാണ്. അമേരിക്കന്‍ മലയാളിയായ സമ്പന്നനായ പിതാവ് ജോയിയെ മകന്‍ ഷെറിന്‍ കാറില്‍വച്ചു വെടിവച്ചു കൊന്നശേഷം അവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ എത്തിച്ച് മൂന്നായി വെട്ടി നുറുക്കി. ഓരോ ഭാഗവും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ആറ്റിലും കായലിലും കൊണ്ടു തള്ളുകയായിരുന്നു. പണം ധൂര്‍ത്തടിച്ച മകനെ പിതാവ് അകറ്റി നിറുത്തിയതാണ് പകയായി മാറി കൊലപാതകത്തിലെത്തിച്ചത്.
ഇവിടെ വളരെ പ്രതീക്ഷകളോടെ വളത്തിയ മകനെ ആദ്യം എം. ബി. ബി. എസിനും പിന്നീട് എന്‍ജിനീയറിംഗിനും അയച്ചു. എന്നാല്‍, പഠിത്തം വഴിയില്‍ ഉപേക്ഷിച്ചു മടങ്ങിയ മകന്‍ മാതാപിതാക്കളെ നിരാശപ്പെടുത്തിയിട്ടുണ്ടാകാം. മകനുമായുള്ള ബന്ധത്തില്‍ അത് ഉളവാക്കിയ അകല്‍ച്ച എത്രയെന്ന് അവര്‍ക്കു മാത്രമേ അറിയൂ. മകള്‍ നല്ല നിലയില്‍ മെഡിക്കല്‍ ബിരുദം നേടി തിരിച്ചെത്തിയപ്പോള്‍ മാതാപിതാക്കള്‍ തന്നെ അവഗണിക്കുന്നതായി മകന് തോന്നുകയും ചെയ്തിരിക്കാം. അപകടകരമായ സാഹചര്യം മകന് സുഹൃത്തുക്കള്‍ ഇല്ലായിരുന്നു എന്നതാണ്. തന്റെ വിചാരങ്ങള്‍ ആരുമായും പങ്കിടാതെ കഴിഞ്ഞത് മനസ്സില്‍ സമ്മര്‍ദ്ദമായി പരിണമിച്ചിരിക്കാം. ഇതെല്ലാം സൃഷ്ടിച്ച മാനസ്സികാവസ്ഥയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതണം.
https://www.facebook.com/Malayalivartha

























