വിശ്വാസത്തില്‍ നിന്ന് അകന്ന് ജീവിച്ച ജോസഫ് ശരീരം സംസ്‌കരിക്കാനുള്ള കല്ലറ നേരത്തെ പണിതു വച്ചു; വേദന അസഹ്യമായപ്പോള്‍ ജീവനൊടുക്കി

വിശ്വാസത്തിന്റെ കെട്ടുപാടുകള്‍ വലിച്ചെറിഞ്ഞ് പള്ളിയില്‍ നിന്നും അകന്നു ജീവിച്ച കെ.ജെ. ജോസഫ് കോനൂര്‍ (ജോസഫ് വൈദ്യര്‍72) ഒടുവില്‍ സ്വന്തം വീട്ടുമുറ്റത്ത് സ്വയം ഒരുക്കിയ കല്ലറയില്‍ ഇനി അന്ത്യവിശ്രമം കൊള്ളും. ബന്ധുക്കളുടെ നിര്‍ദേശാനുസരണം, അന്ത്യകര്‍മ്മങ്ങളില്ലാതെ വീട്ടിലെ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.
പതിറ്റാണ്ടുകളായി അടിമാലി മുനിത്തണ്ടില്‍ താമസിച്ചിരുന്ന ജോസഫ് വിശ്വാസപരമായ വിയോജിപ്പുകളുടെ പേരില്‍ ക്രൈസ്തവ സഭാ നേതൃത്വത്തില്‍ നിന്നും അകന്ന് സ്വന്തം ശരീരം സംസ്‌ക്കരിക്കാനുള്ള കല്ലറ പണിതത് നേരത്തേ വാര്‍ത്തയായിരുന്നു. ഇന്നലെ വേദന അസഹ്യമാണെന്ന് പറഞ്ഞ് ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കി വെച്ച ശേഷം രാവിലെ തന്നെ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ട് ജോലി സ്ഥലത്തുള്ള മക്കളെയും അനുജനെയും അടുത്ത ബന്ധുക്കളെയും രാത്രി തന്നെ ഫോണ്‍വിളിച്ചു അറിയിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.
ബന്ധുക്കളുടെ നിര്‍ദേശാനുസരണം, അന്ത്യകര്‍മ്മങ്ങളില്ലാതെ വീട്ടിലെ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു. വിശ്വാസപരമായ വിയോജിപ്പുകള്‍ വര്‍ധിച്ചതോടെ സഭാനേതൃത്വത്തില്‍ നിന്ന് അകന്നു നിന്നിരുന്നെങ്കിലും കുടുംബാംഗങ്ങള്‍ പള്ളിയില്‍ പോകുന്നതിനെ ജോസഫ് എതിര്‍ത്തിരുന്നില്ല. 'സത്യത്തിന്റെ വഴികള്‍' എന്ന പേരില്‍ കഴിഞ്ഞ വര്‍ഷം പുസ്തകമെഴുതി. ഇതിന്റെ പ്രകാശനം നടത്തിയത് കല്ലറയ്ക്കു മുന്നിലായിരുന്നു.
നിര്‍മ്മല ഫാര്‍മസി എന്ന പേരില്‍ ആയുര്‍വേദ നാട്ടുമരുന്നുകള്‍ നിര്‍മിച്ച് വീടിനു സമീപം വില്‍പന നടത്തിയിരുന്ന ജോസഫ് നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും 'വൈദ്യര്‍' ആയി. പിന്നീട് മരുന്നു നിര്‍മാണവും വ്യാപാരവുമെല്ലാം നിര്‍ത്തി വൈദ്യശാലക്കെട്ടിടം ഭാഗികമായി പൊളിച്ച് അതിനുള്ളില്‍ ശവക്കല്ലറയും സമീപത്ത് സ്മൃതിമണ്ഡപവും നിര്‍മിക്കുകയും എന്നും ഈ കല്‍മണ്ഡപത്തില്‍ തിരി കൊളുത്തുകയും സ്വയം ചെയ്തിരുന്നു.
രാജാക്കാട് കോട്ടയ്ക്കല്‍ കുടുംബാംഗം ലീലാമ്മയാണു ഭാര്യ. മക്കള്‍: ആഷ (തൊടുപുഴ പെരിങ്ങാശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക), ദീപ (പരിയാരം ആയുര്‍വേദ കോളേജ് അസി. പ്രഫസര്‍), ജോസ്‌ന (കാസര്‍കോട് പടന്ന അഗ്രികള്‍ച്ചറല്‍ കോളേജ് ടീച്ചിങ് അസിസ്റ്റന്റ്), മരുമകന്‍: ബെന്നി പീടികതടത്തില്‍ (തൊടുപുഴ അസി. ലേബര്‍ ഓഫീസര്‍).
https://www.facebook.com/Malayalivartha


























