സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് കേരളത്തിന്റെ മുക്കിലും മൂലയിലും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന മൊബൈല്‍ ഫോണ്‍ ടവറുകള്‍ക്ക് പിടി വീഴും.

ഗ്വാളിയോര്‍ സ്വദേശി ഹരീഷ് ചന്ദ് തിവാരി ഫയല്‍ ചെയ്ത പരാതിയിലാണ് സുപ്രീം കോടതി ചൊവ്വാഴ്ച ഉത്തരവ് പാസാക്കിയത്.42 കാരനായ ഹരീഷ് ചന്ദ് തന്റെ ഓഫീസിന് സമീപമുള്ള വീടിന്റെ മട്ടുപ്പാവിലുള്ള മൊബൈല്‍ ടവറിനെതിരെയാണ് കോടതിയെ സമീപിച്ചത്.
ബി എസ് എന്‍ എല്‍ ടവറിനെതിരെയായിരുന്നു ആരോപണം. 2002 ല്‍ സ്ഥാപിച്ച ടവര്‍ കാരണം താന്‍ കാന്‍സര്‍ രോഗിയായി മാറിയെന്നായിരുന്നു തിവാരിയുടെ പരാതി. ജസ്റ്റിസുമാരായ രഞ്ജന്‍ ഗോഗോയ്,നവീന്‍ ഷാ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഏഴു ദിവസത്തിനകം ടവര്‍ അടച്ചുപൂട്ടാനാണ് ഉത്തരവ്.
മൊബൈല്‍ ഫോണ്‍ ടവറുകളില്‍ നിന്നുള്ള റേഡിയേഷന്‍ നിരന്തര ചര്‍ച്ചാ വിഷയമാണ്. ടവറുകള്‍ ഹാനികരമല്ലെന്നാണ് കമ്പനികള്‍ വാദിക്കുന്നത്. ടവറുകള്‍ ആരോഗ്യത്തിന് ഹാനികരമാകും എന്നതിന് തെളിവില്ലെന്നാണ് കമ്പനികള്‍ വാദിക്കുന്നത്. സുപ്രീം കോടതി ഇത് സംബന്ധിച്ചു ശാസ്ത്രജ്ഞരുടെയും ഡോക്ടര്‍മാരുടെയും വാദങ്ങള്‍ കേട്ടിരുന്നു.
ടവര്‍ ഹാനികരമാണെന്ന കണ്ടെത്തല്‍ ഉണ്ടായി എന്ന് വിധിയില്‍ നിന്നും മനസിലാക്കാം. കേരളത്തില്‍ മുക്കിന് മുക്കിനാണ് ടവറുകള്‍ ഉള്ളത്. സമ്പത്തിന്റെയും അധികാരത്തിന്റെയും പിന്‍ബലത്തിലാണ് ഒരു നിയന്ത്രണവുമില്ലാതെ ടവറുകള്‍ പൊങ്ങുന്നത്. ചെറിയ വാടക പ്രതീക്ഷിച്ച് വിവരമില്ലാത്തവര്‍ സ്വന്തം സ്ഥലം ടവറുകള്‍ക്ക് വാടകക്ക് നല്‍കുന്നു.
https://www.facebook.com/Malayalivartha


























