പൊലീസിനെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കേഡല്‍!!

തന്റെ ഉറ്റവരെ കൊലപ്പെടുത്തിയ കാരണവും രീതിയും പ്രതി വെളിപ്പെടുത്തിയപ്പോള്‍ പൊലീസ് പോലും ഞെട്ടി. മാനസികാരോഗ്യ വിദഗ്ധരുടെ സാന്നിധ്യത്തില്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് 'ആസ്ട്രല്‍ പ്രൊജക്ഷന്‍' എന്ന പരീക്ഷണമാണ് മാതാപിതാക്കളുടെയും സഹോദരിയുടെയും കൊലപാതകത്തിലേയ്ക്ക് എത്തിച്ചതെന്ന് പ്രതി വെളിപ്പെടുത്തിയത്. ഇതുവരെ മലയാളിക്ക് കേട്ടുകേള്‍വി മാത്രമുള്ള സാത്താന്‍ സേവ, എത്രത്തോളം ഭീകരമാണെന്ന് ഈ ക്രൂരതയുടെ ഉള്‍വശങ്ങളിലേയ്ക്ക് ചെന്നാലെ വ്യക്തമാകൂ. ആസ്ട്രല്‍ പ്രൊജക്ഷന്‍. ഈ വാക്കില്‍ തന്നെ ഒരു കൗതുകമുണ്ട്. ഈ കൗതുകത്തില്‍ തുടങ്ങിയ പഠനമാണ് കേഡലിനെ കൊടുംഭീകരതയുടെ ആള്‍രൂപമാക്കിയത്.
ഓസ്‌ട്രേലിയയില്‍ ഉന്നതപഠനത്തിന് പോയപ്പോഴാണ് സാത്താന്‍ സേവയെന്ന പ്രാകൃത വിശ്വാസത്തിലേയ്ക്ക് കേഡല്‍ ജീന്‍സെണ്‍ എത്തിപ്പെടുന്നത്. പിന്നീട് നാട്ടില്‍ തിരികെ വന്നശേഷം ഇന്റര്‍നെറ്റിലൂടെ കേഡല്‍ സാത്താന്‍ സേവയുടെ തുടര്‍പഠനങ്ങള്‍ നടത്തി. അത് സ്വന്തം ജീവിതത്തിലും നടപ്പാക്കാന്‍ തുടങ്ങി. അതോടെ സാധാരണ മനുഷ്യന്റേതില്‍ നിന്ന് വിഭിന്നമായ മനോനിലയിലേയ്ക്ക് കേഡലും എത്തിപ്പെട്ടു. പെരുമാറ്റ രീതിയിലും വേഷത്തിലുമെല്ലാം സാത്താന്‍ സേവകന്റെ രീതി പ്രകടമാണ്.
പക്ഷെ ഇതുവരെ നേരിട്ട് അനുഭവിക്കാത്ത മലയാളിക്ക് ഈ അവസ്ഥ നിഗൂഢമായിരുന്നു. ഇരട്ടവ്യക്തിത്വ സ്വഭാവമുള്ള ആളായി കേഡലിനെ മാറ്റിയതും പല പരീക്ഷണങ്ങളാണ്. എന്നാല്‍ ഈ സ്വഭാവമാറ്റം അന്തര്‍മുഖനെന്ന് തോന്നിപ്പിക്കും വിധം താനുമായി അടുപ്പമുള്ളവരെ പോലും അറിയിക്കാതെ നിഗൂഢമായ ലോകത്തേക്ക് ഉള്‍വലിയുക, ആരുമായി ചങ്ങാത്തം സ്ഥാപിക്കാതെ ഒറ്റപ്പെട്ട ലോകത്ത് സഞ്ചരിക്കുക. ഇതായിരുന്നു വര്‍ഷങ്ങളായി പ്രതിയുടെ രീതി.
കേഡല്‍ തന്നെ അയല്‍ക്കാരോടോ ബന്ധുക്കളോടെ മിണ്ടിയിരുന്നില്ല. പ്രത്യേക വേഷത്തിലേ ഇയാളെ ആളുകള്‍ കണ്ടിട്ടുള്ളൂ. അതിനാല്‍ ഏറെക്കാലമായി കേഡല്‍ ഈ വലയത്തില്‍പ്പെട്ടിരിക്കാം. സാത്താന്‍ സേവയുടെ ഏറ്റവും മൂര്‍ത്തിഭാവമാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. വിദേശങ്ങളില്‍ ഏറെക്കുറെ പരസ്യമായി സാത്താന്‍സേവയും ആസ്ട്രല്‍ പ്രൊജക്ഷനും അരങ്ങേറുന്നുണ്ട്. മൂന്നു കാര്യങ്ങള്‍ ആസ്ട്രല്‍ പ്രൊജക്ഷന് നിര്‍ബന്ധമായും വേണം. അപാര മനശക്തി, ഉറച്ച വിശ്വാസം, സ്വയം നിയന്ത്രണം. ആസ്ട്രല്‍ എന്ന പദത്തിന് നക്ഷത്രമയം എന്നാണ് അര്‍ഥം.
ശരീരത്തില്‍നിന്ന് മനസിനെ മറ്റൊരു ലോകത്ത് എത്തിക്കുകയാണ് ഉദ്ദേശ്യം. അതായിരുന്നു കേഡല്‍ ജീന്‍സെണ്‍ സ്വന്തം മാതാപിതാക്കളിലും സഹോദരിയിലും നടപ്പാക്കിയത്. തന്റെ ആത്മാവിനെ നേരത്തെ തന്നെ ശരീരത്തില്‍ നിന്ന് വിടുവിച്ചു എന്ന് വിശ്വസിക്കുന്ന കേഡല്‍, ഉറ്റവരായ മാതാപിതാക്കളുടെയും സഹോദരിയുടെയും ആത്മാവിനെ തന്റെ ആത്മാവിനോട് ചേര്‍ക്കുകയായിരുന്നു കൊലപാതകത്തിലൂടെ ലക്ഷ്യം വച്ചത്. ഇതില്‍ വിജയിച്ചാല്‍ വിശാലമായതും നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ പറ്റാത്തതുമായ കാഴ്ചകള്‍ അനുഭവിക്കാനാകും.
വ്യക്തികളുടെ സൂക്ഷ്മശരീരത്തെ തൊടാനാകും. ആസ്ട്രല്‍ പ്രൊജക്ഷന്‍ നടത്തിയ വ്യക്തിക്ക് അതിഭയങ്കരമായ ഊര്‍ജവും ധൈര്യവും കിട്ടും. ഒരുവിധ ശക്തികള്‍ക്കും തൊടാന്‍ പോലുമാകില്ല. ഈ അവസ്ഥയില്‍ ഇഷ്ടമുള്ളിടത്തേക്ക് പറക്കാനാവും. കണ്ണ് തുറന്നാല്‍ ചുറ്റിലും നിറങ്ങളുടെ ഘോഷയാത്ര. സ്വശരീരത്തെ മുകളില്‍ നിന്ന് കാണാം. മൃതദേഹം പോലെ തോന്നും. പക്ഷേ മരിച്ചെന്ന് കരുതി സങ്കടപ്പെടരുത്. പതിയെ സ്വന്തം ശരീരത്തില്‍ നിന്ന് നീങ്ങാനാവും. ചുറ്റുമുള്ള ലോകത്തേക്ക് പാറിപ്പറക്കാം. എവിടെയും പോകാം. ആരെയും കാണാനുമാകുന്ന ആസ്ട്രല്‍ ലോകം. ആസ്ട്രല്‍ ട്രാവല്‍ എന്നാണിത് അറിയപ്പെടുന്നത്. ഇഷ്ടത്തിനനുസരിച്ച് ലോകത്തെ മാറ്റാനാകുമെന്നും സാത്താന്‍ സേവകര്‍ പ്രചരിപ്പിക്കുന്നു. പക്ഷെ സാധാരണക്കാരായ മനുഷ്യര്‍ സാത്താന്‍ സേവയുടെ പരീക്ഷണങ്ങളില്‍ അകപ്പെട്ടാല്‍ അത് മാനസികനില വരെ തെറ്റിച്ചേക്കാം. അതാണ് കേഡല്‍ ജീന്‍സണും സംഭവിച്ചത്.
https://www.facebook.com/Malayalivartha


























