മലപ്പുറം ഉപതെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് പുരോഗമിക്കുന്നു

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 10:30 കഴിയുംവരെ 25.25 ശതമാനം വോട്ട് രേഖപ്പെടുത്തിയതായാണ് വിവരം. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് ശിഹാബ് തങ്ങള്‍, പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പാണക്കാട് എഎംയുപി സ്‌കൂളില്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ശ്രീപ്രകാശും വോട്ട് ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.ബി.ഫൈസലിന് ഈ മണ്ഡലത്തില്‍ വോട്ടില്ല.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പോളിംഗ് വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലാണ്, 19.32 ശതമാനം. പ്രശ്‌ന ബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ എവിടെയും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്നാണ് കരുതുന്നതെന്ന് പാണക്കാട് ശിഹാബ് തങ്ങള്‍ പറഞ്ഞു. പോളിങ് കൂടാന്‍ സാധ്യതയുണ്ടെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. യുഡിഎഫിന്റെ പ്രചരണവും പ്രവര്‍ത്തനനങ്ങളും വളരെ ചിട്ടയോടെയായിരുന്നുവെന്നും പ്രാദേശികമായി ഉണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഴുതടച്ച പ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും ഉറച്ച വിജയ പ്രതീക്ഷയാണ് ഉള്ളതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ബി. ഫൈസലും പ്രതികരിച്ചു. മലപ്പുറത്തിന്റെ മതേതര മനസ് ഇടതു രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























