ജിഷ്ണു കേസ്; സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്

ജിഷ്ണുക്കേസില്‍ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെടും. കേസിലെ എല്ലാ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു. മതിയായ തെളിവുകളില്ലെന്നും സാക്ഷി മൊഴികള്‍ കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കിയായിരുന്നു ഇത്.
അതേസമയം, കോടതി വിധിക്കു പിന്നാലെ പല സംഘങ്ങളായി തിരിഞ്ഞു വിവിധ സംസ്ഥാനങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കു മടങ്ങി. മൂന്നാം പ്രതി ശക്തിവേലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ പൊലീസ് തീരുമാനിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചതോടെ ഇയാള്‍ പുറത്തിറങ്ങി.
ജിഷ്ണുവിന്റെ അമ്മ മഹിജ ഡിജിപി ഓഫിസിനു മുന്നില്‍ അക്രമത്തിനിരയായതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊര്‍ജിതമായത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞു തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തിരച്ചില്‍ തുടരുകയായിരുന്നു.
കഴിഞ്ഞദിവസം കോയമ്പത്തൂരില്‍നിന്നു മൂന്നാം പ്രതി ശക്തിവേലിനെ പിടികൂടുകയും ചെയ്തു. നാലാം പ്രതി പ്രവീണിനെ കസ്റ്റഡിയില്‍ എടുത്തതായും സൂചന ലഭിച്ചിരുന്നു. എന്നാല്‍, ഒളിവിലുള്ള പ്രവീണിനും ഡിപിനുമടക്കം എല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം നല്‍കിയതോടെ അന്വേഷണത്തിനു പ്രസക്തി നഷ്ടപ്പെട്ടുവെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha


























