കൊടുംക്രൂരതയ്ക്കു കാഡലിനെ സഹായിച്ച ആ വ്യക്തി ആര് ? പുതിയ വെളിപ്പെടുത്തൽ പുറത്ത്

നാടിനെ നടുക്കിയ നന്തന്‍കോട് കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി പെട്രോള്‍ പമ്പ് ജീവനക്കാരന്‍. മൃതദേഹങ്ങള്‍ കത്തിക്കുന്നതിനായി പെട്രോള്‍ വാങ്ങാനെത്തിയത് മറ്റൊരാളാണെന്ന് ഇയാള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തില്‍ ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയം ഉയര്‍ന്നത്. കേസിലെ മുഖ്യപ്രതി കാഡല്‍ പറഞ്ഞ സമയത്തു പെട്രോള്‍ വാങ്ങിയത് 25 വയസ് തോന്നിക്കുന്ന യുവാവാണെന്നു പെട്രോള്‍ പമ്പ് ജീവനക്കാരന്‍ ജയകുമാര്‍ പറഞ്ഞു.
ഓട്ടോയിലെത്തിയ യുവാവ് കന്നാസിലാണു പെട്രോള്‍ വാങ്ങി പോയത്. മൃതദേഹങ്ങള്‍ കത്തിക്കാന്‍ കവടിയാറിലെ പമ്പില്‍നിന്ന് ഏപ്രില്‍ ആറിന് പെട്രോള്‍ വാങ്ങിയതായി പ്രതി കാഡല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാഡലിനെ പമ്പില്‍വച്ചു കണ്ട മുന്‍പരിചയമുണ്ടെന്നും ജയകുമാര്‍ പറഞ്ഞു. ഇതോടെയാണ് കേസില്‍ മറ്റൊരാള്‍ക്കും പങ്കുണ്ടെന്ന സംശയം ബലപ്പെടുന്നത്.
അതേസമയം, കാഡല്‍ ഓരോ ദിവസവും മൊഴി മാറ്റി പൊലീസിനെ വട്ടം ചുറ്റിക്കുകയാണ്. കൊലയ്ക്കു പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്താനാകാതെ മൊഴിക്കു പിന്നാലെ നടക്കുകയാണു പൊലീസ്. പിതാവിന്റെ സ്വഭാവദൂഷ്യമാണു കൊലയ്ക്കു പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്തു കൊല്ലാനാണ് ആദ്യം പദ്ധതി ഇട്ടതെന്നുമാണ് ഇയാള്‍ ഒടുവിലായി പൊലീസിനോടു പറഞ്ഞത്. കസ്റ്റഡിയിലുള്ള പ്രതിയുമായി അന്വേഷണ സംഘം ഇന്നലെ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. ശക്തമായ സുരക്ഷയിലായിരുന്നു തെളിവെടുപ്പ്.
https://www.facebook.com/Malayalivartha


























