കാനത്തിന് മറുപടി ചെന്നിത്തലയ്ക്കുള്ള കുറ്റപ്പെടുത്തല്‍ മാത്രം... രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്; തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നല്‍കരുത്

അഴിമതി രഹിത ഭരണമുണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് യോജിച്ച് പ്രവര്‍ത്തിക്കും. കാനം രാജേന്ദ്രന്‍ പറഞ്ഞത് വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്. തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നല്‍കരുത്. ഇടതുമുന്നണി കൂടുതല്‍ ഐക്യത്തോടെ മുന്നേറും.
സിപിഎമ്മും സിപിഐയും യോജിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ടാകും. അതിന് ഓരോ പാര്‍ട്ടിക്കും അവകാശമുണ്ട്. ഈ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എങ്കിലും ഭരണത്തിലുള്ളപ്പോള്‍ പരസ്യമായി പറയുന്നത് ഭരണത്തെ ദുര്‍ബലപ്പെടുന്നതും.
ഇതിന് വിരുദ്ധമായിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്. അങ്ങനെയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഓരോന്നിലും വ്യക്തത വരുത്തി യോജിച്ച് പെരുമാറണം. എതിരാളികള്‍ ആഘോഷിക്കുകയാണ്. ഇടതുമുന്നണി ശിഥിലമാകുന്ന പ്രവര്‍ത്തനങ്ങളില്ല. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും.
https://www.facebook.com/Malayalivartha


























