വളയത്ത് യുഡിഎഫും ബിജെപിയും നന്ദിഗ്രാമാക്കാന്‍ ശ്രമിച്ചു; ഇടുക്കിയില്‍ അനധികൃതമായ ഒരു കൈയ്യേറ്റവും അനുവദിക്കില്ല

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരു സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനത്തിനെതിരെ കേസെടുത്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സര്‍ക്കാരിന്റെ ഭാഗത്ത് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. സാധ്യമായ എല്ലാ കാര്യവും ജിഷ്ണുവിന്റെ കുടുംബത്തിന് ചെയ്തുകൊടുക്കും. അവരുടെ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ഡിജിപി ഓഫീസ് സമരത്തിന് പോയത്. വളയത്ത് യുഡിഎഫും ബിജെപിയും നന്ദിഗ്രാമാക്കാന്‍ ശ്രമിച്ചു.
ഇടുക്കിയില്‍ വര്‍ഷങ്ങളായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്ക് ഉപാധി രഹിത പട്ടയം നല്‍കണം. ഇതാണ് സര്‍ക്കാരിന്റേയും എല്‍ഡിഎഫിന്റേയും നിലപാട്. ഇതാണ് യുഡിഎഫിന്റെ നിലപാട്. ഇത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. അനധികൃതമായ ഒരു കൈയ്യേറ്റവും അനുവദിക്കില്ല. അത് തടയാന്‍ ആരും ശ്രമിക്കരുത്.
അഴിമതി രഹിത ഭരണമുണ്ടാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍ഡിഎഫ് യോജിച്ച് പ്രവര്‍ത്തിക്കും. കാനം രാജേന്ദ്രന്‍ പറഞ്ഞത് വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് രമേശ് ചെന്നിത്തല ശ്രമിച്ചത്. തക്കം പാര്‍ത്തിരിക്കുന്ന പ്രതിപക്ഷത്തിന് ആയുധം നല്‍കരുത്. ഇടതുമുന്നണി കൂടുതല്‍ ഐക്യത്തോടെ മുന്നേറും.
സിപിഎമ്മും സിപിഐയും യോജിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയ പാര്‍ട്ടികളില്‍ വ്യത്യസ്ഥ അഭിപ്രായമുണ്ടാകും. അതിന് ഓരോ പാര്‍ട്ടിക്കും അവകാശമുണ്ട്. ഈ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എങ്കിലും ഭരണത്തിലുള്ളപ്പോള്‍ പരസ്യമായി പറയുന്നത് ഭരണത്തെം ദുര്‍ബലപ്പെടുന്നതും.
ഇതിന് വിരുദ്ധമായിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത്. അങ്ങനെയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. ഓരോന്നിലും വ്യക്തത വരുത്തി യോജിച്ച് പെരുമാറണം. എതിരാളികള്‍ ആഘോഷിക്കുകയാണ്. ഇടതുമുന്നണി ശിഥിലമാകുന്ന പ്രവര്‍ത്തനങ്ങളില്ല. എല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. കുത്തിത്തിരുപ്പുകളെ ഒന്നിച്ച് നേരിടണം. എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ സിപിഎം ഇടം കൊടുക്കില്ല. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ വ്യാജമല്ല.
https://www.facebook.com/Malayalivartha


























