ഭൂമി കയ്യേറ്റക്കാരെ പൂട്ടാന്‍ ഭൂമികൈയ്യേറ്റ തടയല്‍ നിയമം വരുന്നു

ഭൂമി കയ്യേറ്റം തടയല്‍ നിയമം എന്ന പേരില്‍ കരടിന് അന്തിമരൂപമാകുന്നു വന്‍കിട ഭൂമികയ്യേറ്റക്കാരെ ലക്ഷ്യമിട്ട് പുതിയ ഭൂനിയമം തയ്യാറാകുന്നു. ഇതനുസരിച്ച് കയ്യേറ്റം തടയാന്‍ ട്രൈബ്യൂണൽ നിലവില്‍ വരും. ഇതിന് ഭരണഘടനാ സാധുത ഉണ്ടെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി.
അതേസമയം കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ ദേവികുളം സബ്ബ് കളക്ടര്‍ ശീറാംവെങ്കിട്ടരാമനെ തടഞ്ഞവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. ജില്ലാ പോലീസ് മേധാവി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറി. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരുന്നു.
കണ്ണൂരിലായിരുന്ന മുഖ്യമന്ത്രിയെ പലതവണ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെട്ടാണ് സബ്കളക്ടര്‍ക്ക് സുരക്ഷയൊരുക്കാന്‍ പോലീലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് പോലീസ് സഹായത്തോടെയായിരിക്കും കയ്യേറ്റം ഒഴിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha


























