ഉരുളക്കുപ്പേരി. വിരട്ടിയാൽ വിരളാതെ കാനം. വല്യേട്ടനെ തിരിച്ചു വിരട്ടി.

തിരുവനന്തപുരം: സിപിഐ നിലപാടുകള്‍ ചോദ്യംചെയ്യാനുള്ള ആര്‍ജവം ആര്‍ക്കുമില്ല: കാനം. കൊടിയേരിക്ക് മറുപടിയുമായി വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആരുടെയും പ്രലോഭനത്തിന് വഴങ്ങിയല്ല സിപിഐ ഇടതുമുന്നണിയില്‍ എത്തിയതെന്ന് കാനം പറഞ്ഞു.
സിപഐയുടെ നിലപാടുകളെ ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവം ആര്‍ക്കുമില്ല. എല്ലാം ശരിയാണെന്ന് പറയുന്ന പാര്‍ട്ടിയല്ല സിപിഐ. ആരുടെയും മുഖം നോക്കിയല്ല സിപിഐ അഭിപ്രായം പറയുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാന്‍ സിപിഎം തയ്യാറാകണം. തങ്ങളുടെ നിലപാട് മാത്രമാണ് ശരിയെന്ന സമീപനം നന്നല്ല. പക്ഷത്തെ ശക്തിപ്പെടുത്തുന്നതിനാണ് സിപിഐ വിഷയങ്ങളില്‍ നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാനം കഴിഞ്ഞ ദിവസം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് മറുപടി പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണവുമായി നേരെത്ത കാനം രംഗത്തെത്തുകയും ചെയ്തിരുന്നു. ചര്‍ച്ചകളിലൂടെ മുന്നോട്ട് പോകണമെന്ന കോടിയേരിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം രാവിലെ പ്രതികരിച്ചു.
ഏതു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഞങ്ങള്‍ തയ്യാറാണ്. പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് കോടിയേരി പറഞ്ഞത്. ഞങ്ങള്‍ക്ക് അതേ അഭിപ്രായമാണ് ഉള്ളത്, ആയുധം നല്‍കാതിരിക്കാന്‍ സര്‍ക്കാരും ഘടകക്ഷികളും ഒരു പോലെ ശ്രമിക്കണമെന്നും കാനം നേരത്തെ പറഞ്ഞിരുന്നു. ഇതിനു പുറമെയാണ് വീണ്ടും ഈ വിഷയത്തില്‍ കാനം വീണ്ടും പ്രതികരണം നടത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























