പാര്‍ട്ടിക്ക് പുള്ള പിറന്താല്‍ ഇപ്പടി താന്‍ പിറക്കണം! ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഇത്ര തന്ത്രപരമായി പത്ര സമ്മേളനം നടത്തുന്ന മറ്റൊരാളെ കാണാനാവില്ല

മുഖ്യമന്ത്രിയാവാന്‍ താന്‍ പരമ യോഗ്യനാണെന്ന് തെളിയിച്ച് കോടിയേരി. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഇത്ര തന്ത്രപരമായി പത്ര സമ്മേളനം നടത്തുന്ന മറ്റൊരാളെ കാണാനാവില്ല.
ആഭ്യന്തര മന്ത്രി എന്ന നിലയില്‍ സുസമ്മതനായി സംസ്ഥാനം ഭരിച്ച കോടിയേരിയുടെ കണ്ണൂര്‍ വാര്‍ത്താ സമ്മേളനം കേട്ടവരെല്ലാം മൂക്കത്ത് വിരല്‍ വച്ചു. ഇത്രയും ഭംഗിയായി ആരെയും വെറുപ്പിക്കാതെ പത്ര സമ്മേളനം നടത്താന്‍ കോടിയേരിക്ക് മാത്രമേ കഴിയൂ.
കോടിയേരിയുടെ പത്രസമ്മേളനം പിണറായിയെ പോലും അമ്പരപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പ് കാനത്തിനു മറുപടി പറയുന്നതിന് പിണറായി നടത്തിയ ശ്രമം പാളി പോയിരുന്നു. പിണറായിയുടെ ദേഷ്യവും കാനത്തിന്റെ പ്രകോപനവും പാര്‍ട്ടിയെ രണ്ടു തട്ടിലാക്കി.എന്നാല്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി സി പി ഐ ക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്തു.
പ്രതിപക്ഷ നേതാവിനോട് ഉപമിച്ചു കൊണ്ടാണ് കോടിയേരി കാനത്തിന് പണിഞ്ഞത്. ഒരു താത്വികാചാര്യന്റെ മട്ടിലായിരുന്നു കോടിയേരിയുടെ പ്രഭാഷണം. ജിഷ്ണു കേസില്‍ മഹിജയെ പൂര്‍ണമായും തള്ളി.മൂന്നാര്‍ ഒഴിപ്പിക്കലിനെ സര്‍വാത്മനാ സ്വാഗതം ചെയ്തു. കൈയേറ്റവും അനധികൃത നിര്‍മ്മാണവും തടയണമെന്ന് ആവശ്യപ്പെട്ടു. രമണ്‍ ശ്രീവാസ്തവ യോഗ്യനാണെന്നും പറഞ്ഞു. പഴയതിനെ കുറിച്ച് ആലോചിച്ചിരുന്നാല്‍ ആരെയും ഒരിടത്തും നിയമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞതെല്ലാം തന്നെ കുറിച്ചാണെന്ന് കാനത്തിന് മനസിലായെങ്കിലും അദ്ദേഹം ഒന്നും മനസിലായില്ലെന്ന് ഭാവിച്ചു. ചര്‍ച്ചകളിലൂടെ മുന്നോട്ട് പോകണമെന്ന കോടിയേരിയുടെ ആശയത്തെ സ്വാഗതം ചെയ്ത കാനം പ്രതിപക്ഷത്തിന്റെ കൈയില്‍ വടി കൊടുക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് പറയാന്‍ മറന്നില്ല. പ്രായത്തില്‍ സി പി ഐയാണ് വല്യേട്ടനെന്ന് പറഞ്ഞ കാനം പക്ഷേ കോടിയേരിയുടെ കോണ്‍ഗ്രസ് കുത്തിനെ കുറിച്ച് ഒന്നും പറഞ്ഞില്ല. കോണ്‍ഗ്രസിലും കമ്മ്യൂണിസ്റ്റിലും ഘടകകക്ഷിയായിരുന്ന പരിചയം സി .പി ഐക്കുണ്ടെന്നാണ് കോടിയേരി പരിഹസിച്ചത്. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്ത മട്ടിലായിരുന്നു കാനത്തിന്റെ പ്രതികരണം
https://www.facebook.com/Malayalivartha


























