ഓപ്പറേഷന്‍ താമര: കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ ബി ജെ പി; 2019 ലെ ലോകസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ രണ്ടു സീറ്റെങ്കിലും നേടാനുള്ള ശ്രമങ്ങള്‍ ബി ജെ പി ആരംഭിച്ചു

2019 ല്‍ നടക്കുന്ന ലോകസഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ രണ്ടു സീറ്റിലെങ്കിലും താമര വിരിയിക്കാനുള്ള ശ്രമങ്ങള്‍ ബി ജെ പി ആരംഭിച്ചു. ഇതിനായുള്ള തത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ ബി ജെ പിയുടെ ദേശീയ നിര്‍വാഹക സമിതി യോഗം ഒഡീഷയില്‍ ആരംഭിച്ചു.പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ബി ജെ പി നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.
ബി ജെ പി യോട് മുഖം തിരിച്ചു നില്‍ക്കുന്ന സംസ്ഥാനങ്ങളെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രങ്ങള്‍ക്കാണ് ബി ജെ പി രുപം നല്‍കുന്നത്. കേരളം, ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളാണ് ബി ജെ പി ക്ക് മുന്നിലുള്ളത്. ഓപ്പറേഷന്‍ താമര എന്ന പേരില്‍ വിപുലമായ കാമ്പയിന് ബി ജെ പി രൂപം നല്‍കിയിരുന്നു.
ജനപ്രിയ നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിമാറ്റി മത്സരിപ്പിക്കുക എന്ന നയമാണ് കേരളത്തില്‍ ബിജെപി പരീക്ഷിക്കുക. യു ഡി എഫുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന പാര്‍ട്ടികളെയാണ് ആദ്യം നോട്ടമിടുന്നത്. കേരള കോണ്‍ഗ്രസ് എമ്മിനെ ബി ജെ പി പാളയത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. കോട്ടയത്ത് ജോസ് കെ.മാണിക്ക് പിന്തുണ നല്‍കാനും തെരഞ്ഞടുപ്പിനു ശേഷം അദ്ദേഹത്തെ മന്ത്രിയാക്കാനും ബി ജെ പി ഒരുക്കമാണ്. എന്നാല്‍ ഇത്തരമൊരു പദ്ധതി കേരള കോണ്‍ഗ്രസ് അംഗീകരിക്കുമോ എന്നറിയില്ല.
പള്ളിയെ പാര്‍ട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയാണ്. കേരളത്തിലെ മെത്രാന്‍മാരുമായി ചര്‍ച്ച നടത്തുന്നത് അമിത് ഷായും മോദിയുമാണ്. പത്തനംതിട്ട, കോട്ടയം ,തൃശൂര്‍ ജില്ലകള്‍ ലക്ഷ്യമിട്ടാണ് നീക്കം. ഒഡീഷയിലും സാന്നിധ്യം ഉറപ്പിക്കാനുള്ള നീക്കം തന്നെയാണ് പാര്‍ട്ടി നടത്തുന്നത്. കേരള കോണ്‍ഗ്രസിനെ മെത്രാന്‍മാര്‍ വഴി ബിജെപി
യിലെത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ ബി ജെ പിയിലെത്തിക്കാനുള്ള നീക്കങ്ങളും ശക്തമാണ്. ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ നേതാക്കളാരും ഒരുക്കമല്ല. പി ജെ കുര്യനെ നോട്ടമിട്ടതും ഇതിന്റെ ഭാഗമാണ്.
https://www.facebook.com/Malayalivartha


























