Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുരിശിനെ മുന്‍ നിര്‍ത്തി മുഖ്യനും പാര്‍ട്ടിയും വന്‍ കളികള്‍ക്ക്; മൂന്നാറില്‍ സിപിഎം സിപി ഐ തുറന്നപോരിന്: കുരിശ് പൊളിച്ചത് വിവാദമാക്കിയത് സബ്കലക്ടറെ നീക്കണമെന്ന ഉദ്ദേശ്യത്തോടെ

21 APRIL 2017 11:16 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും ഭാര്യയുടെയും അമേരിക്കന്‍ സന്ദര്‍ശനം..ആളിക്കത്തിക്കാൻ സഖാക്കൾ നോക്കി..മുളയിലേ തല്ലിക്കെടുത്തി ചെന്നിത്തല..

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി  

'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം'.. എന്ന വാട്‌സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്ര ബിന്ദു..വമ്പൻ രഹസ്യം പൊട്ടിച്ച് ഇ ഡി..അല്ലെന്ന് കാറാണ് മെഴുകി റിയാസ് എം എൽ എ..

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...

ശ്രീരാമിന്റെ ദിനങ്ങള്‍ എണ്ണപ്പെടുന്നു. രണ്ടും കല്‍പ്പിച്ച് ഇരുപാര്‍ട്ടികളും. മൂന്നാറിലെ വിഎസിന്റെ പൂച്ചകളെ വെച്ചു നോക്കുമ്പോള്‍ ശ്രീറാം ഒരു പുപ്പുലിയാണെന്ന് സമ്മതിക്കാതെ വയ്യ. കാരണം കളക്ടറെപ്പോലും കൂസാതെ ഉറച്ച നടപടികളാണ് സബ് കളക്ടര്‍ കയ്യേറ്റക്കാര്‍ക്കെതിരെ എടുക്കുന്നത്. കുരിശ് പൊളിച്ച സംഭവം വിശ്വാസികളെ വേദനിപ്പിക്കാത്തപ്പോള്‍ സിപിഎമ്മിനെ മാത്രം ഇത്ര വേദനിപ്പിക്കുന്നതെങ്ങനെ എല്ലാവരും അത്ഭുതം കൂറുന്നു. കാരണം വിഷയത്തില്‍ അതിരൂക്ഷമായ പ്രതികരണമാണ് മുഖ്യന്‍ നടത്തിയത്. കുരിശിനെ മുന്‍ നിര്‍ത്തി സബ്കളക്ടര്‍ക്കെതിരെ പടവെട്ടുകയാണ് ഇടുക്കിയിലെ സിപിഎം നേതൃത്വം. മുഖ്യന്‍ അതിന് കുടപിടിക്കുകയും ചെയ്യുന്നത് സഹതാപം തന്നെയാണ്. എന്നാല്‍ എല്ലാം സൈക്കോളജിക്കല്‍ മൂവുകള്‍ തന്നെ. പാപ്പാത്തിചോലയിലെ കുരിശ് പൊളിച്ചത് സിപിഎം വിവാദമാക്കിയത് ദേവികുളം സബ്കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമനെ നീക്കണമെന്ന ഉദ്ദേശ്യത്തോടെ. മൂന്നാറിലെ സിപിഎം നേതാക്കളുടെ കയ്യേറ്റങ്ങളെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് നടപടി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ വാക്കുകള്‍ കടമെടുത്ത മുഖ്യമന്ത്രിയുടെ പ്രതികരണവും സിപിഎം നീക്കത്തിന് തെളിവാണ്. റവന്യൂമന്ത്രിയുടെ അനുമതിയോടെയാണ് ജില്ലാ ഭരണകൂടം പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ചുനീക്കിയതെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.റവന്യൂ സെക്രട്ടറിയുടെയും മന്ത്രിയുടെയും അറിവില്ലാതെ ഈ വലിയ ദൗത്യം പൂര്‍ത്തിയാക്കാനുമാവില്ല. റവന്യൂ വകുപ്പ് ഉദ്യോഗ്സ്ഥരുടെ സുരക്ഷയ്ക്ക് നൂറിലേറെ പൊലീസുകാരെയാണ് നിയോഗിച്ചത്. ആഭ്യന്തരമന്ത്രിയുടെയോ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയോ അറിവില്ലാതെ ഇത് സാധ്യമാകുമോയെന്നും ചോദ്യങ്ങള്‍ ഉയരുന്നു. കുരിശ് പൊളിച്ചു നീക്കുന്നതിനെതിരെ എതിര്‍പ്പുമായി ആദ്യം എത്തിയത് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രനാണ്. 144 പ്രഖ്യാപിച്ചുള്ള ഒഴിപ്പിക്കല്‍ തെമ്മാടിത്തരമെന്നാണ് ജില്ലാ സെക്രട്ടറി വിശേഷിപ്പിച്ചത്. മതവികാരം ഉയര്‍ത്തിപിടിച്ച്് മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടറിയുടെ അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. മൂന്നാറിലെ കയ്യേറ്റ വിഷയത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടിക്കൊരുങ്ങിയതാണ് സിപിഎം ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. എസ്. രാജേന്ദ്രന്‍ എംഎല്‍എ ഏരിയാ സെക്രട്ടറി എന്നിവര്‍ക്ക് പുറമെ ദേവികുളം ലോക്കല്‍ സെക്രട്ടറിയുടെ കയ്യേറ്റത്തെക്കുറിച്ചും റവന്യൂ വകുപ്പ് അന്വേഷിക്കാനെത്തി. ഇതിനെ എതിര്‍്ത്താണ് കെ.കെ. ജയചന്ദ്രന്‍ ആദ്യം രംഗതെത്തിയത്. പിന്നീട് ആ പ്രതിഷേധം കുരിശ് പൊളിച്ചതുമായി ബന്ധപ്പെടുത്തി. ശ്രീരാം വെങ്കിട്ടരാമനെ നീക്കി സിപിഎം നേതാക്കളെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. ഇതിനിടെ കയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന് പിന്തുണയുമായി നിരവധി പേര്‍ രംഗതെത്തി. പാലക്കാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സബ് കലക്ടറെ അനുകൂലിച്ച് പ്രകടനം നടത്തി. മൂന്നാര്‍ ദൗത്യത്തിന്റെ അന്ത്യം തന്നെ ഈ കുരിശില്‍ തട്ടി അവസാനിക്കാനുള്ള സാധ്യതയും വിദൂരമല്ല കാരണം മൂന്നാര്‍ വിഷയം എന്നുമൊരു ബുമറാങ്ങാണ് ഭരിക്കുന്നവര്‍ക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയല്ല രമേശ് ചെന്നിത്തല  (8 minutes ago)

മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസ്... അഗസ്റ്റിൻ സഹോദരങ്ങൾക്ക് കനത്ത തിരിച്ചടി... ഹർജി ഹൈക്കോടതി തള്ളി    (13 minutes ago)

PA Muhammed-Riyas- കുരുക്കായി കൂടുതല്‍ തെളിവുകള്‍  (25 minutes ago)

നിയമനം നടക്കാത്ത പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യം വീണ്ടും സംസ്ഥാന മന്ത്രിസഭയുടെ പരിഗണനയിലേക്ക്....  (36 minutes ago)

എമ്മി അവാർഡ്സിൽ ചരിത്ര നേട്ടം സ്വന്തമാക്കി നടൻ മാത്യു റിസ്... അമേരിക്കൻ ടെലിവിഷൻ രം​ഗത്തെ ഏറ്റവും മികച്ച സംഭവാനകൾക്കുള്ള എമ്മി പ്രൈം ടൈം പുരസ്കങ്ങൾ പ്രഖ്യാപിച്ചു...  (57 minutes ago)

ദേശീയപാതയിൽ നിർത്തിയിട്ട ലോറി വീണ്ടും അപകടത്തിനിടയാക്കി...  (1 hour ago)

ഏഷ്യൻ ഗെയിംസ്‌ കയാക്കിങ്ങിൽ മലയാളി താരങ്ങളായ പ്രോഹിത്‌ ബറോയിയും സി എസ്‌ പ്രസന്നകുമാറും മത്സരിക്കും  (1 hour ago)

108 ആംബുലൻസ് ജീവനക്കാർ നടത്താനിരുന്ന സമരം പിൻവലിച്ചു.... സംസ്ഥാനത്തെ 108 ആംബുലൻസ് ജീവനക്കാർക്ക് 4500 രൂപ ബോണസായി അനുവദിക്കും  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്...  (1 hour ago)

വിപണിയിൽ കുരുമുളക് ഏറ്റവും ഉയർന്നവിലയിൽ ...  (1 hour ago)

വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം... രണ്ടു പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

ഡൽഹിയിൽ നടന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും നടത്തിയ ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ, ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും തന്ത്രപരമായ  (2 hours ago)

മകളെ വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടു വരാൻ പോകവേ അപകടം.... വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരണത്തിന് കീഴടങ്ങി  (2 hours ago)

സംസ്ഥാനത്ത് കടുത്ത വൈദ്യുതി ലഭ്യതക്കുറവ്... ഇന്നും നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 240 രൂയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends