Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

സുരേഷ് ഒടുവില്‍ മരണത്തിനു കീഴടങ്ങി

21 APRIL 2017 02:33 PM IST
മലയാളി വാര്‍ത്ത

സ്വയം തീര്‍ത്ത ഏകാന്ത തടവറയില്‍ നാലു വര്‍ഷത്തോളം ഭക്ഷണവും വസ്ത്രവുമില്ലാതെ ജീവിച്ച ആദിവാസി യുവാവ് മരണത്തിനു കീഴടങ്ങി. തിരുനെല്ലി പഞ്ചായത്തിലെ നാരങ്ങാക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ സുരേഷ് (32) ആണ് ചികിത്സക്കിടെ വ്യാഴാഴ്ച രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. കുടകില്‍ ഇഞ്ചിപ്പണിക്കുപോയിരുന്ന സുരേഷ് ഒരുനാള്‍ വീട്ടില്‍ തിരിച്ചെത്തി മുറിയില്‍ കയറിയിരിക്കുകയായിരുന്നു. പിന്നീട് നാലു വര്‍ഷത്തോളം ഈ മുറിയില്‍ ബീഡിയും വെള്ളവും മാത്രമായി മൗനിയായി കഴിഞ്ഞു. 

മനസ്സിന്റെ താളംനഷ്ടമായ യുവാവ് തൊണ്ണൂറു പിന്നിട്ട അമ്മയുടെ പരിചരണത്തിലാണ് കഴിഞ്ഞിരുന്നത്. സുരേഷിന്റെ ദുരിത ജീവിതത്തില്‍ അധികൃതര്‍ ഇടപെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയില്‍ രക്തം കട്ടപിടിച്ചുണ്ടായ ഗുരുതരാവസ്ഥയാണ് മരണത്തിനിടയാക്കിയതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സുരേഷിന്റെ മാതാവിനും മാനസികാസ്വാസ്ഥ്യമുണ്ട്. മകന്‍ മരിച്ചത് ഇപ്പോഴും ഈ അമ്മ തിരിച്ചറിഞ്ഞിട്ടില്ല. സംസ്‌കാര ചടങ്ങുകള്‍ക്കിടയിലും മകന് ബീഡി വേണമെന്ന് പറഞ്ഞ് അന്വേഷിച്ചുനടക്കുകയായിരുന്നു ഇവര്‍. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമനയാണ് സുരേഷിന്റെ മോചനത്തിനും തുടര്‍ന്ന് ചികിത്സ ലഭ്യമാക്കുന്നതിനും യത്‌നിച്ചത്.

കുടകില്‍നിന്നു തിരിച്ചുവന്ന സുരേഷിന്റെ ദേഹത്തും തലയിലും മാരക പരിക്കുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍, യഥാസമയം ചികിത്സ നല്‍കാതെ ഇയാളുടെ ദേഹത്ത് ൈദവം കൂടിയിട്ടുണ്ടെന്ന അന്ധവിശ്വാസത്തിന്റെ പിറകെയായിരുന്നു ബന്ധുക്കളടക്കമുള്ളവര്‍. കുടകില്‍ സുരേഷ ്പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയുടെ പിതാവ് മാരകമായി ഉപദ്രവിച്ച് കേരള അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന കഥ പ്രചാരത്തിലുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (2 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (2 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (2 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (2 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (3 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (3 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (3 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (3 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (3 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (4 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (4 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends