കൈയ്യേറ്റ വിവാദം;സി.പി.എം-സി.പി.ഐ ഭിന്നതയ്ക്ക് തത്ക്കാലം വിരാമം

മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം സി.പി.ഐ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കത്തിന് താത്കാലിക വിരാമം. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഒഴിപ്പിക്കല്‍ നടപടികള്‍ തത്കാലത്തേക്ക് നിര്‍ത്തി വെച്ചിട്ടുണ്ട്.
എന്നാല്‍ മൂന്നാറിലെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം സി.പി.എം-സി.പി.ഐ പാര്‍ട്ടികള്‍ക്കിടയില്‍ നിലനിന്ന തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ ഇനിയും വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാറിലെ കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. മൂന്നാറിലെ കുരിശു നീക്കവുമായി ബന്ധപ്പെട്ട് തങ്ങളുടെ നിലപാടില്‍ ഇരുപാര്‍ട്ടികളും യോഗത്തില്‍ ഉറച്ച് നിന്നു. കുരിശുനീക്കത്തില്‍ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി പിണയാറി വിജയന്‍ യോഗത്തില്‍ ആവര്‍ത്തിച്ചപ്പോള്‍ നടപടി ക്രമങ്ങള്‍ എല്ലാം പാലിച്ചായിരുന്നു മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലെന്ന് റവന്യു മന്ത്രി വ്യക്തമാക്കി.
അതേസമയം മൂന്നാര്‍ വിഷയം വഷളാക്കരുതെന്ന മുതിര്‍ന്ന സി.പി.എം. നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. യോജിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. നേരത്തെ സര്‍ക്കാര്‍ ഭൂമി കൈയ്യേറുന്നവര്‍ക്കെതിരെ ശക്തമായ നിലപാടുമായി വി.എസ്. രംഗത്തെത്തിയിരുന്നു. കൈയ്യേറ്റം ഏത് രൂപത്തിലായാലും ഒഴിപ്പിക്കണം. കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























