മൂന്നാറിലെ കുരിശുയുദ്ധം വഴിത്തിരിവിലേക്ക്: ഒഴിപ്പിക്കല്‍ നിര്‍ത്തിയാല്‍ വി എസ് ക്യാമ്പ് ഹൈക്കോടതിയിലെത്തും

മുന്നാര്‍ കൈയേറ്റം കുരിശില്‍ തട്ടി നിര്‍ത്തിവയ്ക്കാനുള്ള സാധ്യത തെളിയുമ്പോള്‍ വി എസ് അച്യുതാനന്ദനോ അദ്ദേഹത്തിന്റെ ക്യാമ്പില്‍ നിന്ന് മറ്റാരെങ്കിലുമോ ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യത. കൈയേറ്റം ഒഴിപ്പിക്കല്‍ തുടരാന്‍ ഹൈക്കോടതി ഉത്തരവ് കരസ്ഥമാക്കുകയാണ് ഉദ്ദേശ്യം.
ഇക്കാര്യത്തില്‍ സി പി ഐ അച്യുതാനന്ദനെ പിന്തുണക്കുന്നു. കുരിശല്ല എന്ത് തന്നെയായാലും ഒഴിപ്പിക്കണമെന്ന നിലപാട് വി എസ് ആവര്‍ത്തിച്ചത് വിവാദം കൊഴുപ്പിക്കുന്നതിനു വേണ്ടിയാണ്. പിണറായി വിജയന്‍ വന്‍കിട കൈയേറ്റക്കാരുടെ ആളാണെന്ന് വരുത്തി തീര്‍ക്കണം. െ്രെകസ്തവ നേതാക്കള്‍ പോലും രംഗത്തിറങ്ങും മുമ്പ് കരിശിനു വേണ്ടി മുഖ്യമന്ത്രി രംഗത്തെത്തിയത് ഒരു വലിയ സംഘടനക്ക് വേണ്ടിയാണെന്ന് വരുത്തി തീര്‍ക്കാനാണ് വി എസിന്റെ ശ്രമം.
എല്‍ ഡി എഫ് യോഗത്തില്‍ കാനം പൊട്ടിത്തെറിക്കുകയായിരുന്നു. റവന്യുമന്ത്രിയെ ഒറ്റപ്പെടുത്താനുള്ള നീക്കമുണ്ടായാല്‍ അത് എന്ന് വില കൊടുത്തും ചെറുക്കുമെന്ന് മനം പറഞ്ഞു.മൂന്നാറില്‍ ഇനിയും ചര്‍ച്ചകള്‍ വേണമെന്ന് കാനം പറഞ്ഞതിന്റെ അര്‍ത്ഥം ഇതാണ്.
മുഖ്യമന്ത്രിയുടെ നിലപാട് ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കണമെന്നാണ്. എന്നാല്‍ സര്‍ക്കാര്‍ നയമാണ് തങ്ങള്‍ നടപ്പിലാക്കുന്നതെന്ന് കാനം പറഞ്ഞു.മൂന്നാര്‍ സബ് കളക്ടറെയും കളക്ടറെയും മാറ്റണമെന്ന ചില നേതാക്കളുടെ ആവശ്യം സി പി ഐ അംഗീകരിച്ചില്ല.
യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തിലാണ്. കളക്ടറെയോ സബ് കളക്ടറെയോ മാറ്റിയാല്‍ ജനവികാരം എതിരാകുമെന്ന് സര്‍ക്കാര്‍ കരുതുന്നു.
കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ ജാഗ്രത കുറവുണ്ടായെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. വി എസ് ഇതിനോട് യോജിച്ചില്ല. മുന്നാറില്‍ സര്‍വ കക്ഷി യോഗം വിളിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടു.
അതേ സമയം മൂന്നാര്‍ ഒഴിപ്പിക്കല്‍ ഏതാനും മണിക്കൂറുകള്‍ക്കു ള്ളില്‍ അവസാനിക്കും.ഇത് ഒഴിവാക്കാനാണ് വി എസ് ഗ്രൂപ്പിന്റെ പുതിയ നീക്കം. കുരിശു വിവാദം സര്‍ക്കാരിന്റെ ഇമേജിനു കളങ്കമുണ്ടാക്കിയതായി വി എസും സി പി ഐ യും കരുതുന്നു. പന്ത് തങ്ങളുടെ കളത്തിലായെന്നാണ് ഇവരുടെ വിശ്വാസം.
https://www.facebook.com/Malayalivartha

























