അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; രണ്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ തൂക്കം 1.3 കിലോഗ്രാം

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം . വല്ലിയുടെ രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. തൂക്കം കുറവുണ്ടായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. 1.3 കിലോഗ്രാമാണ് കുഞ്ഞിന് തൂക്കമുണ്ടായിരുന്നത്. ഹൃദയവാല്‍വിന് തകരാറുണ്ടായിരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
ഈ സംഭവത്തോടെ എട്ടു കുട്ടികളാണ് അട്ടപ്പാടിയില്‍ മരിക്കുന്നത്. മെയ് 26ന് അടുത്ത ഊരിലെ അനുവിന്റെ 11 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. ഈ കുഞ്ഞും പ്രസവസമയം മുതല്‍ക്കെ തൂക്കക്കുറവു കാണിച്ചിരുന്നതായി ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിച്ചിരുന്നു. 1.75 കിലോഗ്രാം ആയിരുന്നു കുഞ്ഞിന്റെ തൂക്കം.
https://www.facebook.com/Malayalivartha
























