വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി

വിഷമില്ലാത്ത മദ്യം ലഭ്യമാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിലൂടെ സര്‍ക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യ നിരോധനംമൂലം ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി. ശുദ്ധമായ കള്ള് ആരോഗ്യത്തിന് ദോഷമല്ലെന്നും നല്ല മദ്യം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യം ഒഴുക്കുമെന്ന പ്രചാരണം തെറ്റാണ്. മദ്യനയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണ്. ബാര്‍ ഉടമകള്‍ക്കു വേണ്ടിയുള്ള നിലപാട് അല്ല സര്‍ക്കാരിന്റേതെന്നും രാമകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























