ജിഷ്ണു കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും

പാമ്പാടി നെഹ്‌റു കോളജില്‍ ജിഷ്ണു പ്രണോയി മരണമടഞ്ഞ കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് പിതാവ് അശോകന്‍ കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും ജിഷ്ണുവിന്റെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് അശോകന്‍ കത്ത് നല്‍കിയിരുന്നു. അന്വേഷണത്തില്‍ സത്യം പുറത്തുവരില്ല. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ സ്വാധീനമുള്ള പ്രതികള്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണ്. പി.ജി വിദ്യാഥിയെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തി ശാസ്ത്രീയ തെളിവ് നശിപ്പിച്ചു. ഡി.എന്‍.എ പരിശോധനക്ക് ആവശ്യമായ രക്തം ലഭിച്ചില്ലെന്ന് പറഞ്ഞ് നിര്‍ണായക തെളിവ് അട്ടിമറിക്കപ്പെട്ടു.
ഹൈകോടതിയില്‍ കേസ് പരിഗണനക്ക് വന്നപ്പോള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഗുരുതര വീഴ്ച വരുത്തി. ഈ സാഹചര്യത്തില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം സി.ബി.ഐക്ക് വിടാന്‍ പാര്‍ട്ടി സര്‍ക്കാറിനോട് ആവശ്യപ്പെടണമെന്നും ഭാര്യ മഹിജക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കോടിയേരിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























