ബീഫിന് വേണ്ടി സമരം ചെയ്യുന്നവരും മദ്യത്തിന് വേണ്ടി സമരം ചെയ്യുന്നവരും ഇത് കാണുന്നില്ല

നാട്ടിലാകെ സമരമാണ്. ബീഫിന് വേണ്ടി ബീഫ് ഫെസ്റ്റ് മുതല്‍ ഹര്‍ത്താല്‍ വരെയായി. മദ്യത്തിനെതിരെ ഗംഭീര സമരം. അതിനിടെ ബാറുകള്‍ തുറക്കുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചു. ഇതിലൊന്നും സാധാരണ മലയാളിക്ക് വലിയ താത്പര്യമൊന്നുമില്ല. അന്നന്നത്തെ ജീവിതം തള്ളി നീക്കാനായി മലയാളികള്‍ പാടു പെടുകയാണ്. അതിനിടയിലാണ് ബാങ്കുകളുടെ പകല്‍ കൊള്ള.
ഈ സമരം ചെയ്യുന്നവര്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഒന്ന് പരിശോധിക്കുന്നത് നല്ലത്. ഓരോന്നിന്റെ പേര് പറഞ്ഞ് അക്കൗണ്ട് കാലിയായിരിക്കും, ഉറപ്പ്. ഇപ്പോള്‍ പാവപ്പെട്ടവനോ പണക്കാരനോ എന്നില്ല. എല്ലാവര്‍ക്കും അക്കൗണ്ടുണ്ട്. അക്കൗണ്ടുകളിലൂടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ആക്കിയതോടെയാണ് എല്ലാവരും ബാങ്കക്കൗണ്ട് തുടങ്ങിയത്.
എല്ലാവര്‍ക്കും അക്കൗണ്ട് ആയതോടെ എസ്ബിറ്റി എസ്ബിഐയില്‍ ലയിപ്പിച്ചു. പുറകേ വന്നു പകല്‍ കൊള്ളയും. തിരുവനന്തപുരം ഉള്‍പ്പെടെ നഗരത്തിലുള്ളവര്‍ മിനിമം ബാലന്‍സ് 3000 ആയി സൂക്ഷിക്കണം. ഇല്ലെങ്കില്‍ മാസം തോറും 40 രൂപ മുതല്‍ 80 രൂപ വരെയാണ് പിഴ. ഇനി ബാലന്‍സില്ലെങ്കില്‍ എപ്പോഴെങ്കിലും പൈസ വരുമ്പോള്‍ പിടിച്ചോളും. ക്ഷേമ പെന്‍ഷനോ, ഗ്യാസ് സബ്‌സിഡിയോ, എന്തിന് ചെക്കോ ഒന്നും ഫലത്തില്‍ കിട്ടില്ല. ബാങ്ക് കൊള്ളയടിക്കും.
അക്കൗണ്ടുള്ള ബാങ്ക് ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ തരം തിരിച്ചാണ് ഈ പിഴ. മെട്രോ നഗരങ്ങളിലെ ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 5000 രൂപവേണം. ഇല്ലെങ്കില്‍ 100 രൂപ വരെയാണ് പിഴ. ഇത് കേരളത്തിന് ബാധകമല്ല. നഗരപ്രദേശങ്ങളില്‍ 3000 രൂപയാണ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത് ഇല്ലെങ്കില്‍ 40 രൂപ മുതല്‍ 80 രൂപ വരെ പിഴ ഉണ്ടാവും. കേരളത്തില്‍ നിന്നും കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ ഇത് ബാധകമാണ്. പാല, കരുനാഗപ്പള്ളി പോലെയുള്ള അര്‍ധനഗരങ്ങളില്‍ 2000 രൂപയാണ് മിനിമം ബാലന്‍സ്. ഇല്ലെങ്കില്‍ 25 മുതല്‍ 50 രൂപ വരെയാണ് പിഴ. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപ മിനിമം ബാലന്‍സ് ആയി നിലനിര്‍ത്തിയില്ലെങ്കില്‍ 20 മുതല്‍ 50 രൂപ വരെ പിഴ ഈടാക്കും.
ചെക്കില്ലാത്ത അക്കൗണ്ടിനാണ് 3000 രൂപ മിനിമം ബാലന്‍സെന്ന് കരുതി ചെക്ക് ഒഴിവാക്കാനാണ് അദ്ദേഹം ബാങ്കിലെത്തിയത്. എന്നാല്‍ ചെക്കുണ്ടെങ്കിലും ചെക്കില്ലെങ്കിലും മിനിമം ബാലന്‍സ് 3000 വേണമെന്നാണ് എസ്ബിഐ മാനേജര്‍ പറഞ്ഞത്. പലരുടേയും സങ്കടം കാണുന്നുണ്ടെന്നാണ് മാനേജര്‍ പറയുന്നത്. ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് ആകെ മാസത്തില്‍ കിട്ടുന്നത് 1000 രൂപയാണ്. ആറ് മാസത്തിലൊരിക്കല്‍ 6000 രൂപ കിട്ടിയാല്‍ 3000 രൂപ അവിടെ കിടക്കണം. അത് ഒരിക്കലും എടുക്കാന്‍ കഴിയില്ല. എടുത്താലോ. ഒരു മാസം 50 രൂപ വച്ച് ഒരു വര്‍ഷം 600 രൂപയില്‍ കൂടുതല്‍ പോകും. രണ്ടു പേര്‍ക്കും ജോലിയുള്ള വനിതാ മാനേജര്‍ പോലും പറയുന്നു തങ്ങള്‍ക്ക് പോലും മിനിമം ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന്. അപ്പോള്‍ സാധാരണക്കാരുടെ അവസ്ഥയോ.

ഈ 3000 രൂപ ഒരിക്കലും എടുക്കാന്‍ കഴിയില്ല. അതായത് ഡെഡ് മണി. തിരുവനന്തപുരം നഗരത്തില്‍ ജീവിക്കുന്നവര്‍ എല്ലാവരും പണക്കാരല്ല. പട്ടിണി പാവങ്ങളുമുണ്ട്. ഒരാളുടെ കൈയ്യില്‍ നിന്നും 3000 രൂപ വച്ച് പിടിച്ചാല്‍ 10000 പേരാകുമ്പോള്‍ 3 കോടി രൂപയാണ് ബാങ്കിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റ്. പിഴയടയ്‌ക്കേണ്ടി വരുന്നവര്‍ വേറെയും. അപ്പോള്‍ കോടികള്‍ അക്കൗണ്ടുള്ള എസ്ബിഐയ്ക്ക് കിട്ടുന്നതോ....
എല്ലാത്തരം ജനങ്ങളേയും ബാധിക്കുന്ന ബാങ്കിന്റെ കൊള്ളയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ പ്രതികരിക്കാത്തതെന്ത്? നല്ലൊരു ജനകീയ പ്രതിഷേധം വന്നാല്‍ ബാങ്കിന്റെ കൊള്ള അവസാനിപ്പിക്കും. ഉറപ്പ്. അതിനായി ബീഫിന് വേണ്ടി മദ്യത്തിന് വേണ്ടി പ്രതികരിക്കുന്നവര്‍ ദയവായി ഈ ജനകീയ പ്രശ്‌നത്തില്‍ ഇടപെടുക. പഴയതുപോലെ മിനിമം ബാലന്‍സ് തുകയാക്കുക.
https://www.facebook.com/Malayalivartha























