പീഢിപ്പിക്കപ്പെട്ടവള്‍ ഇന്നില്ല; പക്ഷെ അത് ചെയ്തയാള്‍ സുഖജീവിതത്തില്‍ ആറാടുകയാണ്

കൊല്ലത്തെ അഗതിമന്ദിരത്തില്‍ ദിവസങ്ങള്‍ക്കു മുമ്പ് പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പോക്‌സോ കേസിലെ ഇരകളായിരുന്നു 15ഉംെ 17ഉും വയസ്സുള്ള പെണ്‍കുട്ടികളെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാണ് ആരോപണം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ക്ലാപ്പന സുനില്‍ ഇപ്പോഴും വിദേശത്ത് കറങ്ങി നടക്കുകയാണെന്ന് രാഷ്ട്ര ദീപിക റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു വര്‍ഷം മുമ്പാണ് ഇയാള്‍ വിദേശത്തേക്കു കടന്നു കളഞ്ഞത്. ഒരു വര്‍ഷം മുമ്പാണ് ക്ലാപ്പന സുനില്‍ എന്നയാള്‍ കരുനാഗപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടി പ്ലസ് വണ്ണില്‍ പഠിക്കുമ്പോഴായിരുന്നു ഇത്. കുടുംബ വീട്ടില്‍ സന്ധ്യാദീപം തെളിക്കാന്‍ പോയ പെണ്‍കുട്ടിയെ സുനില്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.സംഭവത്തെക്കുറിച്ചു പുറത്തുപറഞ്ഞാല്‍ അനിയത്തിമാര്‍ക്കും ഈ ഗതിയുണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി സുനില്‍ പിന്നീട് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്നു പെണ്‍കുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പരസ്യമായത്. രണ്ടു പെണ്‍കുട്ടികളുടെ ആത്മഹത്യയില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ലൈംഗിക അതിക്രമത്തിന് ഇരയായ ശേഷമാണ് പെണ്‍കുട്ടികളെ അഗതി മന്ദിരത്തിലാക്കിയത്. എന്നാല്‍ അഗതി മന്ദിരത്തിലെ സ്‌റ്റെയര്‍ കെയ്‌സില്‍ പെണ്‍കുട്ടികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടതില്‍ ദുരൂഹത തുടരുകയാണ്.പെണ്‍കുട്ടികള്‍ എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സംഭവം നടന്ന ദിവസം ലഭിച്ചിരുന്നു. കടുത്ത ജീവിത നൈരാശ്യവും ഒറ്റപ്പെടലും ബന്ധുക്കളെയും സുഹൃത്തുക്കളെയും വിട്ടുപിരിഞ്ഞതിലുള്ള ഏകാന്തതയാണ് തങ്ങളെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നു ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























