വിഴിഞ്ഞം പദ്ധതി നടപ്പാക്കുന്നതില്‍ ഇടത് സര്‍ക്കാരിന് രണ്ടുമനസ്സ്; ആരോപണവുമായി എം എം ഹസ്സന്‍

വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുന്ന സിപിഎമ്മിനെതിരെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ രംഗത്ത്. വിഴിഞ്ഞം കരാറില്‍ സിപിഎമ്മിന് ഇരട്ടത്താപ്പാണെന്ന് ഹസന്‍ ആരോപിച്ചു. കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കരാറില്‍ അഴിമതി ഉണ്ടെങ്കില്‍ റദ്ദാക്കാനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരാറില്‍ ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണെന്ന് ഹസന്‍ പറഞ്ഞു. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നതെന്നും ഹസന്‍ ആരോപിച്ചു.
വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നും ഹസന്‍ പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഹസന്‍. വിഴിഞ്ഞം കരാറിന്റെ പേരില്‍ വിഎം സുധീരനും കെ മുരളീധരനും തമ്മില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായി. കരാറിനെ കുറിച്ച് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച നടന്നില്ലെന്ന് ഉമ്മന്‍ചാണ്ടിയെ ലക്ഷ്യമിട്ട് സുധീരന്‍ പറഞ്ഞു. എന്നാല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ട് അന്ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ സുധീരന്‍ എന്തുകൊണ്ട് തയ്യാറായില്ലെന്ന് മുരളീധരന്‍ ചോദിച്ചു.
https://www.facebook.com/Malayalivartha


























