സംസ്ഥാന സര്‍ക്കാരിനെതിരെ സംവിധായകന്‍ സനല്‍ ശശിധരന്‍

സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെതിരെയാണ് അദ്ദേഹം മുന്നോട്ട് വന്നിരിക്കുന്നത്. ഈ സാംസ്‌കാരിക ഭീകരതയെ പക്ഷെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കൊണ്ടോ മുദ്രാവാക്യം വിളികള്‍ കൊണ്ടോ നേരിടാനാവില്ല. ഇന്ത്യാമഹാരാജ്യത്തിന്റെ ഭാഗമായിരിക്കുന്ന കേരളത്തിന് ഇത്തരം കാര്യങ്ങളില്‍ പ്രതിഷേധിക്കാനല്ലാതെ നിലപാടെടുക്കാനോ വ്യത്യസ്തമായി പ്രവര്‍ത്തിക്കാനോ കഴിയില്ല.
ഇതിനെ എങ്ങനെ ചെറുത്തു തോല്പിക്കാമെന്ന് കൂടുതല്‍ ഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നുവെന്ന് സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. പ്രതിഷേധം അറിയിക്കാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമാവുമെങ്കിലും കാര്യമായ പ്രതിവിധി കണ്ടെത്താതെ പ്രതിഷേധം 'പ്രകടിപ്പിച്ച്' ഒരു ഒളിച്ചോട്ടം നടത്താനേ അത് പലപ്പോഴും ഉപകരിക്കുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
സാംസ്‌കാരിക മന്ത്രി ലഎകെ ബാലന്‍ വായിച്ചറിയാന്‍ എന്ന് തുടങ്ങുന്നതാണ് എഫ്ബി പോസ്റ്റ്. കേന്ദ്രകേന്ദ്രസര്‍ക്കാരിന്റെ ഇത്തരം പിന്തിരിപ്പന്‍ നയങ്ങളെ കേരളത്തിലെ പുരോഗമനസര്‍ക്കാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയല്ല നേരിടേണ്ടതെന്നും പോസ്റ്റില്‍ സനല്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതുകൊണ്ടോ പത്രപ്രസ്താവന നല്‍കിയതുകൊണ്ടോ അവസാനിക്കുന്ന ഒരു സംഗതിയല്ല ഇതെന്നും കേന്ദ്ര പ്രക്ഷേപണവകുപ്പ് അനുമതി നിഷേധിച്ച ചിത്രങ്ങള്‍ ധാര്‍ഷ്ട്യത്തോടെ പ്രദര്‍ശിപ്പിക്കാന്‍ കേരള സര്‍ക്കാരിന് കഴിയില്ല എന്നും അങ്ങേയ്ക്ക് അറിയാവുന്ന കാര്യമാണല്ലോ.
കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം അതിന്റെ ഉപജാപകസംഘടനകള്‍ നല്‍കുന്ന പരാതികള്‍ക്കും തലയണ മന്ത്രങ്ങള്‍ക്കും അനുസൃതമായി മാനദണ്ഡങ്ങളൊന്നുമില്ലാതെ ചില ചിത്രങ്ങളെ വിലക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നില്‍ കേരളം മുട്ടുമടക്കാതിരിക്കണമെങ്കില്‍ ഈ ചിത്രങ്ങള്‍ എന്തുവിലകൊടുത്തും ഈ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയാണ് വേണ്ടത്.
https://www.facebook.com/Malayalivartha


























