കടകംപള്ളിക്ക് 'കട്ട' സപ്പോര്‍ട്ടുമായി വി ടി ബല്‍റാം; കൂട്ടത്തില്‍ ഒരു തട്ടും കൊടുത്തു

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അഭിനന്ദിച്ച് വിടി ബല്‍റാം എംഎല്‍എ. മഠാധിപതിക്ക് ഇരിക്കാനുള്ള സിംഹാസനം മാറ്റിയതിനാണ് വിടി ബല്‍റാമിന്റെ അഭിനന്ദനം. രാഷ്ട്രീയ നേതാക്കള്‍ ഇങ്ങനെ അല്‍പ്പം ആര്‍ജവത്തോടെ ഇടപെടാന്‍ തുടങ്ങിയാല്‍തീര്‍ക്കാവുന്നതേ ഉള്ളൂ മതത്തിന്റെയും വിശ്വാസത്തിന്റെയുമൊക്കെ പേര് പറഞ്ഞ് ഇത്തില്‍ കണ്ണികളായി വിലസുന്ന ഇത്തരം ചൂഷക വര്‍ഗങ്ങളുടെ നെഗളിപ്പെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം പടിഞ്ഞാറെ കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥകുളം ഉദ്ഘാടനത്തിനെത്തിയ കടകംപള്ളി സുരേന്ദ്രന്‍ വേദിയില്‍ സ്വാമിക്കായി ഒരുക്കിയ സിംഹാസനമെടുത്ത് മാറ്റിയ വാര്‍ത്ത ചിത്രം സഹിതം കൊടുത്തിരുന്നു. ഇതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വൈറലായി. മന്ത്രിക്ക് അഭിനന്ദന പ്രവാഹങ്ങളും വന്നു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതീ തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടി യാണ് സംഘാടകര്‍ വേദിയില്‍ സിംഹാസനം ഒരുക്കിയത്.
ഏതോ കാലത്തെ 'രാജകുടുംബ'ങ്ങളിലെ ഇപ്പോഴത്തെ അംഗങ്ങളെ കാണുമ്പോഴേക്കും കവാത്ത് മറന്ന് ഭയഭക്തിബഹുമാനത്തോടെ ഓച്ഛാനിച്ചു നില്‍ക്കുന്ന ശീലവും കൂട്ടത്തില്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും വിടി ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. കടകമ്പള്ളിയൊക്കെ ആയതുകൊണ്ട് ഇനി സ്വാമിക്ക് സിംഹാസനം അങ്ങോട്ട് എടുത്തുകൊടുത്തതാണോ എന്നുമറിയില്ല. എന്റെ പ്രതികരണം ഈ ഫോട്ടോ സഹിതമുള്ള വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തി മാത്രമാണെന്ന ഒരു 'തട്ടും' കൊടുത്താണ് വിടി ബല്‍റാം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha


























